പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാന ത്തേക്കുള്ള തിര ഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്ര മാണുള്ളത്
പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പി ടി ഉഷക്ക് എതിരാളിക ളില്ല. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന് ഔദ്യോഗിക പ്രഖ്യാപനം ഉ ണ്ടാകും. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോ ടെയാണ് ഉഷ മത്സരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അ സോസിയേഷന്‍ പ്ര സിഡന്റ് മലയാളികളുടെ അഭിമാനതാരം പിടി ഉഷ ആകുമെന്ന് ഉറപ്പായിട്ടുണ്ട്.
പി ടി ഉഷ രാജ്യസഭയിലെ ബിജെപി നോമിനേറ്റഡ് അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാര ങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറ ഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്ര ചോദനമാണ് പി ടി ഉഷ. പി ടി ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വള രെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരു ന്ന തില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും നരേന്ദ്രമോദി കുറിച്ചിരുന്നു.
14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലു കളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.