ആടുജീവിതം 2023 ഒക്ടോബര്‍ 20ന് തിയറ്ററുകളില്‍ റിലീസാകുമെന്ന് ബോക്‌സ് ഓഫീസ് സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്
കൊച്ചി : പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രം, ‘ആടുജീവിതം’ റിലീസിനായി ഒരുങ്ങുന്നു. നീണ്ട നാല് വര്‍ഷമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആടുജീവിതം 2023 ഒക്ടോബര്‍ 20ന് തിയ റ്ററുകളില്‍ റിലീസാകുമെന്ന് ബോക്‌സ് ഓഫീസ് സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അ തേസമയം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാത്രമെ ആടുജീവിതം തിയേറ്ററുകളിലേക്ക് റിലീസാകൂ എന്ന് നടന്‍ പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.
പ്രമുഖ എഴുത്തുകാരന്‍ ബെന്യാമിന്റെ നോവലാണ് ആടുജീവതം. ആ നോവലാണ് അതേ പേരില്‍ ത ന്നെ ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കു ന്നത്. അടുത്തിടെ ആടുജീവിതത്തി ന്റെ പൂജ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.2018 മാര്‍ച്ച് ഒന്നിനാണ് ചിത്രത്തിന്റെ പൂജ നടന്നത്. അതിന്റെ അഞ്ച് വര്‍ഷം തികയുമ്പോഴാണ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടത്. 2022 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.
ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യന്‍ ചിത്രം അപൂര്‍വമാണ്. കോവിഡ് അനു ബന്ധ സാഹചര്യങ്ങള്‍ ചിത്രീകരണത്തെ സാരമായി ബാധിക്കുക യും ചെയ്തിരുന്നു. 2021 ജൂണ്‍ മാസമായി രുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കന്‍ ചി ത്രീകരണം അവസാനിപ്പി ച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമാ യ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അല്‍ ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങള്‍ കേരളത്തിലെ പത്തനംതിട്ടയില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു.
നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് ചി ത്രത്തിലെ നായിക. എ.ആര്‍. റഹ്‌മാന്‍ ആണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.