നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ആരംഭിക്കു ന്നു. ഞായര്‍ രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ് ആദ്യ സംഘം ഫ്‌ളാഗ് ഓഫ് ചെയ്യും. പാലു കാച്ചിമല വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ട്രക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക
കണ്ണൂര്‍ : നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ആരംഭിക്കുന്നു. ഞായറാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് കണ്ണൂരിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന പാലുകാച്ചി മലയി ലേക്ക് ട്രക്കിങ് നടത്താം. രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ് ആദ്യ സംഘം ഫ് ളാഗ് ഓഫ് ചെയ്യും. നേരത്തെ ജൂണ്‍ മൂന്നിന് ട്രക്കിങ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്‍ഷുറന്‍ സ് പരിരക്ഷ ഇല്ലാതിരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ട്രക്കിങ് സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയും സന്ദര്‍ശന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ആയിരിക്കും. പ്ര വേശന ഫീസ് സന്ദര്‍ശകരില്‍ നിന്ന് ഈടാക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് 20 രൂപ, മുതിര്‍ന്നവര്‍ക്ക് 50 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയും ക്യാമറ ഉപയോഗിക്കുന്നതിന് 150 രൂപയുടെ പ്രത്യേക പാസും വേണ്ടി വരും. മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല.
പത്ത് പേര്‍ അടങ്ങുന്ന ടീമായാണ് സഞ്ചാരികളെ ട്രക്കിങിനായി വിടുക. നിശ്ചയിച്ചിട്ടുള്ള റൂട്ട് വഴി മാത്രം യാത്ര പോവുക, അനുവാദമില്ലാതെ വനത്തിനകത്തേയ്ക്ക് പ്രവേശിക്കരുത്. ട്രക്കിങ് നടത്തുന്ന വര്‍ വൈകിട്ട് ആറിന് മുന്‍പായി വനത്തിനു പുറത്ത് കടന്നിരിക്കണം. വനസംരക്ഷണ സമിതി പ്രവ ര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ യാത്രയിലുടനീ ളം പാലിക്കണം.
വനത്തിനും വന്യജീവിതള്‍ക്കും ദോഷമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക യോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ വനത്തിനുള്ളില്‍ മാലിന്യങ്ങളും പ്ലാ സ്റ്റിക്കുകളും വലിച്ചെറിയു കയോ ചെയ്യരുത്. ലഹരിവസ്തുക്കള്‍ യാത്രയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വനത്തിനക ത്തു നിന്നും യാതൊന്നും ശേഖരിക്കരുത്. നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെയല്ലാതെ ട്രക്കിങിനായി മ റ്റു വഴികള്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.