മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധരന്‍ എംപി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരന്റെ പരിഹസം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധ രന്‍ എംപി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ പ രിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മേയറെ നോക്കി ‘ കനകസിംഹാസനത്തില്‍ ‘ എ ന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരന്‍ പരിഹസിച്ചു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബ ന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമര്‍ശം.
‘എം.പി.പത്മനാഭനെ പോലെ ഉള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതു കൊണ്ട് തന്നെ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാ ല്‍ക്കള്ളനിലെ കനകസിംഹാസ നത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാണാന്‍ നല്ല സൗ ന്ദര്യമൊക്കെയുണ്ട്. പക്ഷേ വായി ല്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ ഇത് കഴിയു മ്പോഴേക്കും സംഭവം തീരും. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്ന് ഓര്‍ മ്മിപ്പിക്കുകയാണ്.’
‘കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങ ളും എല്ലാം മുഖ്യമന്ത്രി കാണുന്നുണ്ട്. പക്ഷേ ഒരു വാക്കു പോലും പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കാര ണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. മുഴുക്കള്ളന് കാല്‍ക്ക ള്ളനെ കുറ്റം പറയാന്‍ പറ്റില്ല എന്ന് പറഞ്ഞത് പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാ ത്തത്. ഇതില്‍ നിന്ന് എത്ര കോടി അടിച്ചുമാറ്റാമെന്നാണ് മൂപ്പര് നോക്കുന്നതെന്നും’ മുരളീധരന്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.