കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച പറന്നുയര്‍ന്ന ഉടന്‍ ബന്ധം നഷ്ടമായ ശ്രീവിജയ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജക്കാര്‍ത്തന്‍ തീരത്തിനടുത്ത് കടലില്‍ കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേത് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞാറന്‍ കലിമന്താനിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രമധ്യേ ബോയിങ് 737-500 വിമാനത്തിന്റെ ബന്ധം നഷ്ടമാകുകയായിരുന്നു. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 കുട്ടികളാണ് വിമാനത്തിലുണ്ടായിരുന്നത്.
വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. ഉച്ചക്ക് 1.56ഓടെ പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കാതായി. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ഉച്ച 2.40നാണ്? വിമാനവുമായുള്ള ബന്ധം നഷ്?ടപ്പെട്ടതെന്ന്? വ്യോമഗതാഗത മന്ത്രാലയ വക്?താവ്? അദിത ഐരാവതി വ്യക്?തമാക്കി. നാലു മിനിറ്റോളം വിമാനം നിയന്ത്രണം നഷ്?ടപ്പെട്ട്? കുത്തനെ താഴേക്ക്? പറന്നതായാണ്? ഫ്‌ലൈറ്റ്? ട്രാക്കിങ്? ഡാറ്റകള്‍ നല്‍കുന്ന വിവരം
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.