Kerala

കാട്ടിലെ കുട്ടികൾക്കും ഓൺലൈൻ പഠനം ;സൗകര്യം ഒരുക്കിയത് ശിശുരോഗ വിദഗ്ധർ

തിരുവനന്തപുരം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ പൊൻമുടി വനപരിധിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. വൈദ്യുതിയെത്താത്ത ഇരുപത്തിയാറാം നമ്പർ ലയത്തിലെ കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഓൺലൈൻ പഠനത്തിനു സൗകര്യം ഒരുക്കുന്നതിൽ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിനൊപ്പം വനം വകുപ്പും പൊന്മുടി വനസംരക്ഷണ സമിതിയും പങ്കു ചേർന്നു. വൈദ്യുതി എത്താത്ത മേഖലയായതിനാൽ പഠന സൗകര്യമൊരുക്കുന്നതിനായി സോളാർ പാനൽ, ടെലിവിഷൻ, ഡിഷ്‌ കണക്ഷൻ എന്നിവ ലഭ്യമാക്കുകയായിരുന്നു.
നിർധനരായ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സു തുടങ്ങിയതു മുതൽ വൈദ്യുതിയും ടെലിവിഷനുമൊന്നും ഇല്ലാത്തതു കാരണം ക്ലാസ്സുകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തീരുവനന്തപുരം ശാഖയുടെ ശ്രദ്ധയിൽ പെട്ടു . ഇതോടെയാണ് പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ട സഹായം ചെയ്യാൻ ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന തീരുമാനമെടുത്തത്. പ്രൈമറി ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. നാടെങ്ങും ഓൺലൈൻ പഠന സൗകര്യമൊരുങ്ങുമ്പോൾ പഠന സാഹചര്യങ്ങളൊന്നുമില്ലാതെ വിഷമിക്കുകയായിരുന്നു വൈദ്യുതി പോലുമില്ലാത്ത ഈ ലയത്തിലെ കുട്ടികളും രക്ഷിതാക്കളും. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തിൽ പഠന സൗകര്യമൊരുങ്ങുക മാത്രമല്ല, ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് അവർ മടങ്ങിയത്. സോളാർ പാനലിന്റെയും ടെലിവിഷന്റെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം വാർഡ് മെമ്പർ ജിഷ നിർവഹിച്ചു. തീരുവനന്തപുരം ശാഖാ പ്രസിഡന്റ് ഡോ പി ബെന്നറ്റ് സൈലം, സെക്രട്ടറി ഡോ പ്രിയ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് ഡോ അഞ്ചു കൺമണി, ടീം ലീഡർ ഡോ അഭിരാം ചന്ദ്രൻ, ഫോറസ്റ്റ് ഓഫീസർ സെൽവരാജ്, എന്നിവർ സംസാരിച്ചു.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.