News

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; എബിന്‍ വര്‍ഗീസും ഭാര്യയും രാജ്യം വിട്ടതായി സംശയം ; ദമ്പതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീ സ് പുറപ്പെടുവിച്ചു. ഓഹരി വിപണിയില്‍ മുതല്‍ മു ടക്കി വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിനി മാ താരങ്ങള്‍, പ്രവാസികള്‍, ഡോക്ടര്‍മാര്‍ എന്നി വരില്‍ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്താണ് എബിന്‍ വര്‍ഗീസും ഭാര്യും മുങ്ങിയത്

കൊച്ചി : കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലു ക്ക് ഔട്ട് നോട്ടീസ്. ഓഹരി വിപണിയില്‍ മുതല്‍ മുടക്കി വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സി നിമാ താരങ്ങള്‍, പ്രവാസികള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് 200 കോടിയോളം രൂപ തട്ടിയെടു ത്താണ് എബിന്‍ വര്‍ഗീസും ഭാര്യയും മുങ്ങിയത്. മാസ്റ്റേഴ്‌സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവര്‍ക്കെതിരെ തൃക്കാ ക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടുകളിലും ഇമിഗ്രേഷന്‍ ഓഫീസുകളിലും ഇ യാളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ സഹിതം വിവരമറിയിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പി.വി ബേ ബി അറിയിച്ചു. അതേസമയം ഇയാള്‍ രാജ്യം വിട്ടോ എന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഒടുവില്‍ ലഭിച്ച ഫോണ്‍ രേ ഖകള്‍ നെടുമ്പാശേരിയില്‍ നിന്നായതാണ് സംശയത്തിന് ആസ്പദം.

തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഫിന്‍കോര്‍പ്പ് ധന കാര്യ സ്ഥാപനത്തിനും ഉടമ എബിന്‍ വര്‍ഗീസിനുമെതിരെ നാല്‍പതോളം പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിങ്കളാഴ്ച മുതലാണ് പരാതി പ്രളയം. 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ ക്കാക്കിയായി രുന്നു അന്വേഷണം ആരംഭിച്ചതെങ്കിലും 200 കോടിയോളം രൂപ യുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം. ഭാര്യയുടെ പേരിലും കേസെടുത്തിട്ടുണ്ടെങ്കിലും പാസ്പോര്‍ട്ട് വിവര ങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലുക്ക്ഔട്ട് നോട്ടീസ് തയ്യാറാക്കിയിട്ടില്ല.

40ല്‍പ്പരം പരാതികള്‍;
മൂന്നു കോടി വരെ നഷ്ടപ്പെട്ട നിക്ഷേപകര്‍
നാല്പതോളം പരാതികള്‍ പ്രകാരം 200 കോടി രൂപയോളം കൈക്കലാക്കിയിട്ടുണ്ട്. മൂന്നു കോടി വരെ നഷ്ടപ്പെട്ടവരുണ്ട്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. മാസ്റ്റേഴ്‌സ് ഫിന്‍ കോര്‍പ്പ്, മാസ്റ്റേ ഴ്‌സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്‌സ് ഫിന്‍കെയര്‍, മാസ്റ്റേഴ്‌സ് ആര്‍സിസി എന്നീ സ്ഥാപനങ്ങള്‍ വഴി യാണ് തട്ടിപ്പ് നടത്തിയത്.

എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു എബിന്‍. എന്‍ആര്‍ഐ അ ക്കൗണ്ടുകാരെയും സെലിബ്രിറ്റികളെയും കണ്ടെത്തി തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപി ച്ചാല്‍ 18 ശതമാനത്തിന് മുകളില്‍ ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇവര്‍ക്ക് ഏജന്റുമാരുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.

2014ലാണ് സ്ഥാപനം ആരംഭിച്ചത്. വലിയ തുക ലാഭവിഹിതമായി നല്‍കി വിശ്വാസം നേടിയെ ടുത്ത് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.2021 നവം ബര്‍ മുതല്‍ ലാഭ വിഹിതം നല്‍കി തുടങ്ങിയെങ്കിലും അടുത്തകാലത്ത് ജിഎസ്ടി പ്രശ്‌നം പറഞ്ഞു ഒഴിഞ്ഞു മാറി. തിങ്കളാഴ്ച മുതല്‍ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. മൂലേപ്പാടം റോഡിലെ വീടും സ്ഥ ലവും കാറും ദമ്പതികള്‍ വിറ്റതായി പൊലീസ് പറഞ്ഞു. കൊച്ചിയില്‍ രണ്ട് ഫ്‌ലാറ്റുകളുള്ള താ യും വിവരമുണ്ട്.ഇയാളെ അക്കൗണ്ടുകള്‍ സീറോ ബാലസാക്കിയാണ് മുങ്ങിയതെന്നും പൊലി സ് പറഞ്ഞു. എബിന്‍ വര്‍ഗീസിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും പേരില്‍ വാങ്ങിയിരുന്ന ഫ്‌ളാറ്റുകളും സ്ഥലങ്ങളും ഇതിനോടകം വില്‍പ്പന നടത്തിയതായും പൊലിസ് നടത്തിയ പ്രാഥ മിക പരിശോധനയില്‍ കണ്ടെത്തി.

ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയ ശേഷം വീട്ടിലും ഓഫീസിലും പരിശോധന നടത്തി കം പ്യൂട്ടര്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. സ്ഥാ പനത്തില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു എന്ന് ആരോപിക്കുന്ന ബങ്ക് ജീവനക്കാരെ വി ളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാസ്റ്റേഴ്സ് ഗ്രൂപ്പി ലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

2014 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പൂട്ടിയ നിലയിലായിരുന്നു. അ ടുത്ത കാലം വരെ കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം വൈകാന്‍ തുടങ്ങിയതോടെയാ ണ് നിക്ഷേപകര്‍ക്ക് സംശയം തോന്നിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കൂടുതല്‍ പേര്‍ എത്തി ത്തുടങ്ങിയതോടെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്. വിദേശത്ത് നിന്ന് ഉള്‍പ്പടെ കൂടുതല്‍ പേര്‍ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.