Kerala

കസ്‌റ്റംസിന്റെ രാഷ്‌ട്രീയനീക്കം: സർക്കാർ നിയമനടപടിക്ക്

തിരുവനന്തപുരം: ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക്‌ കീഴ്പ്പെട്ട്‌ പ്രവർത്തിക്കുന്ന കസ്‌റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി‌ സർക്കാർ. ഇതു സംബന്ധിച്ച്‌ നിയമവശം സർക്കാർ പരിശോധിക്കും. ലൈഫ്‌ പദ്ധതിക്കെതിരെ വഴിവിട്ട്‌ പ്രവർത്തിച്ച സിബിഐക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. തെറ്റായ നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും നിയമത്തിന്റെ വഴി തേടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കസ്‌റ്റംസിന്റെ രാഷ്ട്രീയ നീക്കം നിയമ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. പ്രതിയോ സാക്ഷിയോ ആയ വ്യക്തി മജിസ്‌ട്രേറ്റിനു മുമ്പിൽ നൽകുന്ന രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥന്‌ മാത്രമേ കൈമാറു. ആ മൊഴി വെളിപ്പെടുത്തരുത്‌. നേരത്തെ വർഗീസ്‌ വേഴ്‌സസ്‌ സിബിഐ കേസിൽ കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതാണ്‌. എന്നാൽ, കേസിൽ കക്ഷിയല്ലാത്ത കസ്‌റ്റംസ്‌ കമീഷണർ രഹസ്യമൊഴി കോടതിക്ക്‌ നൽകിയത്‌ നിയമ ലംഘനമാണ്‌. കസ്‌റ്റംസ്‌ കമീഷണർ സുമിത്‌ കുമാറിന്റെ രാഷ്‌ട്രീയ പ്രസ്‌താവനയും കോടതിയിൽ ചോദ്യം ചെയ്‌തേക്കാം. “ഒരു രാഷ്‌ട്രീയ പാർടി ഭീഷണിപ്പെടുത്തുന്നു അത്‌ വിലപ്പോകില്ലെ’ന്നാണ്‌ കമീഷണർ ഫെയ്‌സ്‌ബുക് പോസ്‌റ്റിട്ടത്‌. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കസ്‌റ്റംസിനെ ന്യായീകരിച്ചതിന്‌ പിന്നാലെയായിരുന്നു‌ ഇത്‌‌‌. കുരുക്കാകുമെന്ന്‌ കണ്ടതോടെ പോസ്‌റ്റ്‌ പിൻവലിച്ചു. കസ്‌റ്റംസിന്റെയും ഇഡിയുടെയും നീക്കത്തിന്‌ പിന്നിൽ ബിജെപിയെ കൂടാതെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലുണ്ട്‌. യുഡിഎഫ്‌ ജാഥാ സമാപനം ഉദ്‌ഘാടനം ചെയ്‌ത രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശക്തമല്ലെന്ന്‌ കുറ്റപ്പെടുത്തിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.