Breaking News

കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച രേഖപ്പെടുത്തി യൂണിയൻ കോപ്.

ദുബായ് : ദുബായ് ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർ ‘യൂണിയൻ കോപ്’ കഴിഞ്ഞ സാമ്പത്തിക വർഷം വരുമാന വർധനവും പ്രവർത്തന മികവും കാണിച്ചതായി അധികൃതർ പറഞ്ഞു. ചില്ലറ വ്യാപാര പ്രവർത്തനങ്ങളിൽ നിന്ന് 1,854 ദശലക്ഷം ദിർഹവും മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് 637 ദശലക്ഷം ദിർഹവും സഹിതം 2,491 ദശലക്ഷം ദിർഹത്തിന്റെ മൊത്ത വരുമാനം സഹകരണസംഘം രേഖപ്പെടുത്തി. ഇത് പ്രതിവർഷം 5% വർധനവ് പ്രതിഫലിപ്പിക്കുന്നു. 
കൂടാതെ, നികുതിക്ക് മുൻപുള്ള ലാഭം 348 ദശലക്ഷം ദിർഹമായി ഉയർന്നതായും 2023-ലെ 297 ദശലക്ഷം ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 18% വർധനവാണെന്നും അറിയിച്ചു. ഈ  സാമ്പത്തിക വളർച്ച യൂണിയൻ കോപ്പിന്റെ തന്ത്രപരമായ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും സുസ്ഥിര വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ശ്രമത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുവഴി ഈ മേഖലയിലെ മുൻനരക്കാരെന്ന നിലയിലുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. 
 2024-ൽ റീട്ടെയിൽ നവീകരണവും ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റവും യൂണിയൻ കോപ്പ് ഇരട്ടിയാക്കി. തമയസ് ലോയൽറ്റി പ്രോഗ്രാം ആകെ 1,029,881 കാർഡ് ഹോൾഡർമാരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിറ്റി (സിഎസ് ആർ) പദ്ധതികളും സജീവമാണ്. ദുബായിലെ സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷ, ജീവകാരുണ്യ സംരംഭങ്ങൾക്കായി 19.5 ദശലക്ഷം ദിർഹം അനുവദിച്ചു. 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.