കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. തടിയന്റവിട നസീര്‍,സാബിര്‍, താജുദ്ദീന് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും
കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കേസില്‍ ആകെ 11 പേ രാണ് പ്രതികള്‍. ഒരാളെ നേരത്തെ വെറുതെവിട്ടിരുന്നു. കുറ്റക്കാരാണെന്ന് വി ധിച്ച മൂന്ന് പേരും വിചാരണ പൂര്‍ത്തിയാകും മുന്‍പ് തന്നെ തങ്ങള്‍ കുറ്റം ചെ യ്തതായി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കോടതി മൂ വരും കുറ്റ ക്കാ രാണെന്ന് വിധിച്ചത്. 2010 ഡിസംബറിലാണ് എന്‍ഐഎ കേസില്‍ കുറ്റപത്രം സമര് പ്പിച്ചത്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഫയലുക ള്‍ പിന്നീട് കാണാതായി. കേസിന്റെ വിചാരണ 2019ലാണ് തുടങ്ങിയത്.
അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ കഴിയുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിനെതിരായ നീക്കം എന്ന നില യിലാണ് കളമശ്ശേരിയില്‍ വച്ച് തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. പിന്നില്‍ വലിയ ഗൂഢാലോ ചന നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മദനിയുടെ ഭാര്യ സൂഫിയ മദനി അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ഇവരടക്കമുള്ളവര്‍ വിചാരണ നേരിടാനിരിക്കെയാണ് മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചത്.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടെയാണ് കളമശ്ശേരിയില്‍ ബസ് കത്തിച്ചത്. 2005 സെപ്റ്റംബര്‍ 9 നായിരുന്നു സംഭവം. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസാണ് അക്രമികള്‍ തോക്ക് ചൂണ്ടി തടഞ്ഞത്. രാത്രി 9.30 നായിരുന്നു അക്രമം. ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം വാഹനം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.