അദ്ധ്യാപക നിയമന കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ മന്ത്രിക്കസേര തെറിച്ചു. പാര്‍ ത്ഥ ചാറ്റര്‍ജി അഴിമതിക്കേസില്‍ കുടുങ്ങിയതോടെ മന്ത്രിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പുറത്താ ക്കാന്‍ തീരുമാനിക്കുകയായിരുന്നു
കൊല്‍ക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ മന്ത്രിക്ക സേര തെറിച്ചു. പാര്‍ത്ഥ ചാറ്റര്‍ജി അഴിമതി ക്കേസില്‍ കുടുങ്ങിയതോടെ മന്ത്രിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യവസായ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും സിനിമാ നടി യുമായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 50 കോടി രൂപ റെ യ്ഡില്‍ ഇഡി പിടിച്ചെടുത്തിരുന്നു. പ ണം കണ്ടെത്തിയതിന് പിന്നാലെ അര്‍പ്പിതയെയും അറസ്റ്റ് ചെയ്തിരുന്നു.വ്യവസായം, ഐടി, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം തുടങ്ങിയ വകുപ്പുക ളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി.
അതേസമയം, തന്റെ രണ്ടാമത്തെ ഫ്ലാറ്റില്‍നിന്ന് ഇ.ഡി കണ്ടെടുത്ത പണം ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ ജിയുടേതാണെന്ന് നടി അര്‍പ്പിത മുഖര്‍ജി പറഞ്ഞു. പണം സൂക്ഷിക്കാന്‍ തന്റെ ഫ്ലാറ്റുകള്‍ ഉപയോ ഗി ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്ലാറ്റില്‍നിന്ന് 28 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവും കണ്ടെത്തിയതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍.
അഴിമതിക്കേസില്‍ പ്രതിയായ ചാറ്റര്‍ജിയെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ടിഎംസി ജനറല്‍ സെക്ര ട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.