Home

കളമശേരിയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രം ; ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബ്

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റല്‍ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനി യാഴ്ച നാടിന് സമര്‍പ്പിക്കും

കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഉല്‍പ്പന്ന വ്യവസായ കേന്ദ്രമായ കളമശേരി ഡിജിറ്റല്‍ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) കീഴിലുള്ള ഇവിടെ ഇന്‍കുബേറ്ററുകള്‍, ആക്‌സിലറേറ്റര്‍, ഡിസൈനര്‍ സ്റ്റു ഡിയോകള്‍, മികവിന്റെ കേന്ദ്രം തുടങ്ങിയവ സജ്ജീകരിക്കും.

കളമശേരി ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലാണ് രണ്ടു ലക്ഷം ചതുരശ്രയടിയില്‍ പുതിയ കെട്ടിടസമുച്ചയം. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോം പ്ലക്‌സിലെ 165 സ്റ്റാര്‍ട്ടപ്പുകള്‍ക്കുപുറമേ 200 സംരം ഭങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ തുടങ്ങുമെന്ന് കെഎസ്യുഎം സിഇഒബജോണ്‍ എം തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ 13.2 ഏക്കറിലാണ് ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍. സംരം ഭകരുടെ സുസ്ഥിര വളര്‍ച്ചയും ആശയം മുതല്‍ ഉല്‍പ്പന്നത്തിന്റെ വിപണനംവരെയുള്ള കാര്യ ങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.2.3 ലക്ഷം ചതുരശ്രയടിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോം പ്ലക്‌സ്, ബയോ ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയാണ് നിലവിലുള്ളത്.

സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളിലെ ഉല്‍പ്പന്ന രൂപകല്‍പ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇത് മാറും. നിര്‍മി തബുദ്ധി ഓഗ്മെന്റഡ് റിയാലിറ്റി,ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ലാംഗ്വേജ് പ്രോസസിങ് സാങ്കേതികവിദ്യകളിലൂടെയാണ് പ്രവര്‍ത്തനം. 2,500 പേര്‍ക്ക് നേരിട്ട് തൊ ഴില്‍ ലഭിക്കും. ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രതിബന്ധങ്ങള്‍ ഡിജിറ്റല്‍ ഹബ്ബിന്റെ വര വോടെ ഇല്ലാതാകും.

ഡിസൈനര്‍മാര്‍ക്കും പുതിയ പ്രതിഭകള്‍ക്കും കൂടുതല്‍ അവസരങ്ങളും ലഭിക്കും. ശനിയാഴ്ച 11.15ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.