ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രം,നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നു.സംഗീതം, നാടകം, ഫൈന്‍ആര്‍ട്സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസ രം ഇവിടെ ഉണ്ടാകും
മുംബൈ : ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാ രിക കേന്ദ്രം, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ മുംബൈയില്‍ തുറ ന്നു. സംഗീ തം,നാടകം, ഫൈന്‍ ആര്‍ട്സ്, കരകൗ ശല വസ്തുക്കള്‍ എന്നിവ പ്രദര്‍ ശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും. ഇന്ത്യയി ലെ ഏറ്റവും മികച്ച കലാസൃഷ്ടികളുടെ വിശിഷ്ടമായ പ്രദര്‍ശനമാണ് ലോകത്തി ന്റെ പലഭാഗങ്ങളി ല്‍ നിന്നുമുള്ള കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തുന്നത്.
നിതാ അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബ സ്റ്റ ര്‍ ഷോകള്‍ക്കൊപ്പം ‘സ്വദേശ്’ എന്ന പേരില്‍ പ്രത്യേകമായി തയ്യാറാക്കിയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സ്പോസിഷന്‍ അവതരിപ്പി ച്ചു.’ദി ഗ്രേറ്റ് ഇന്ത്യന്‍ മ്യൂസി ക്കല്‍: സിവിലൈസേഷന്‍ ടു നേഷന്‍’ എന്ന മ്യൂസിക്കല്‍ തിയേറ്റര്‍; ‘ഇന്ത്യ ഇന്‍ഫാഷന്‍’ എന്ന പേരി ല്‍ ഒരു കോസ്റ്റ്യൂം ആര്‍ട്ട് എക്‌സിബിഷനും ‘സംഗം/കോണ്‍ഫ്‌ലുക് സ്’ എന്ന പേരി ല്‍ ഒരു വിഷ്വല്‍ ആര്‍ട്ട് ഷോയും ഉണ്ടായിരുന്നു.
‘ഈ സാംസ്‌കാരിക കേന്ദ്രത്തിന് ജീവന്‍ നല്‍കിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃ ത്തം, നാടകം, സാഹിത്യം,നാടോടിക്കഥകള്‍, കലകള്‍, കര കൗശല ങ്ങള്‍, ശാസ്ത്രം, ആത്മീയത എന്നിവയി ല്‍ നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാ ഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമു ള്ള ഒരു ഇടം സൃഷ്ടിക്കുക എന്ന ആഗ്രഹമാണ് സഫലമാകു ന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍”- ഉദ്ഘാടന ത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു.
പുതിയ കള്‍ച്ചറല്‍ സെന്റര്‍ തുറക്കുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസം രാമനവമിയോട് അനുബന്ധിച്ച് നി ത അംബാനി പ്രത്യേക പൂജയും വഴിപാടുകളും നടത്തി.കുട്ടികള്‍ ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ പ്രവേശനം നല്‍കുന്ന കേന്ദ്രം ഭിന്നശേഷിക്കാരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍ ക്കൊള്ളുന്നതാണ്.സ്‌കൂള്‍, കോളേജ് ഔട്ട് റീച്ചുകള്‍ ഉള്‍പ്പെടെയുള്ള പരി പോഷണ പരിപാടികള്‍, കലാ അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍, ഇന്‍-റെസിഡന്‍സി ഗുരു- ശിഷ്യ പ്രോ ഗ്രാമുകള്‍, മുതിര്‍ന്നവര്‍ക്കുള്ള കലാ സാക്ഷരതാ പരിപാടികള്‍ മുതലായവ കൂടി ലോഞ്ച് പ്രോഗ്രാമിംഗി ന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. nnmacc.com എന്ന വെബ്‌സൈറ്റിലൂടെയും ബുക്ക് മൈ ഷോ സൈ റ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.