ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചു. സാഹചര്യം കൈവിട്ടുപോകുമെന്ന് ഉറപ്പായപ്പോഴാണ് ശനിയാഴ്ച രാത്രി യോടെ പ്രധാനമന്ത്രി രാജിപ്രഖ്യാപിച്ചത്. പ്രധാ നമന്ത്രിയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ വാഹനങ്ങളും തകര്‍ത്തു.
കൊളംബോ : ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെ ച്ചു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് രാജി പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാഹചര്യം കൈവിട്ടുപോകുമെന്ന് ഉറപ്പായപ്പോഴാണ് ശനിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി രാജിപ്രഖ്യാ പിച്ചത്. വിക്രമസിംഗെയുടെ വസതിയും പ്രക്ഷോഭകര്‍ വളഞ്ഞി ട്ടുണ്ട്. ലങ്കന്‍ സ്പീക്കര്‍ എല്ലാ രാഷ്ട്രീയ പാ ര്‍ടികളുടെയും യോഗം വിളിച്ചു. വന്‍സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ സര്‍വ കക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം. ആ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ വിക്രമസിംഗെ പ്രധാന മന്ത്രിസ്ഥാനത്ത് തുടരുമെന്ന് ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയു ടെ വീടിന് പ്ര ക്ഷോഭകര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ വാഹനങ്ങളും തകര്‍ത്തു.
അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്‌സെ കപ്പലില്‍ ഇരുന്ന് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് .പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ ഗോതബായ രാജപ ക്‌സെ രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലില്‍ ലങ്കന്‍ തീരത്തുതന്നെയുള്ള പ്രസിഡന്റ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലെ തിരികെയെത്തു എന്നാണ് അറിയു ന്നത്.
പതിനായിരക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളം ബോ നഗരം പൂര്‍ണമായും പ്രക്ഷോഭക രുടെ നിയന്ത്രണത്തിലാണ്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്ര തിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.