തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദു വാണെന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡി വൈഎഫ്ഐ ഒരുക്കിയ വേദിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്. മന്ത്രി ആര്‍ ബിന്ദുവിന്റെ സാ ന്നിദ്ധ്യത്തിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.
പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യ ത്തോടെയാണ് ഡിവൈഎഫ്ഐ പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക സദസ്സില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി ആര്‍ ബിന്ദു, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രഫ.കെ സച്ചി ദാനന്ദന്‍, കവി പിഎന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരി രേണു രാമനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെ ടുത്തു.
ഏപ്രില്‍ 21ന് നടത്താനിരുന്ന കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്നാണ് മന്‍സിയ യെ ഒഴിവാക്കിയത്.അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനു ള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം വന്നത്. ഇതിനെത്തു ടര്‍ന്ന് മന്‍സിയയ്ക്ക് വേദി ഒരുക്കി നല്‍കുമെന്ന് ഡിവൈഎഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.