UAE

‘കറുപ്പ് ‘ ഗാനം റീലിസ് ചെയ്തു ; വർണ്ണ വിവേചനത്തിന് എതിരെയുള്ള ഉറച്ച ശബ്ദം

ദുബൈ :വർണ്ണ വിവേചനത്തിന് എതിരെ  അടിമയായ ബിലാലിന്റെ ത്യാഗോജ്വല- ജീവിതം സന്ദേശമാക്കിയ   ഗാനം  “കറുപ്പ് ” ഓൺലൈനിൽ റീലിസ് ചെയ്തു.വർണ്ണ വെറി-  സമകാലിക കാലത്ത്  വീണ്ടും ചർച്ച ചെയ്യുമ്പോൾ  പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം  ബിലാൽ ഇബ്നു റബാഹ് എന്ന കറുത്ത വർഗക്കാരനെ  സമത്വത്തിന്റെയും സമഭാവനയുടെയും അത്യുന്നതങ്ങളിൽ ചേർത്തുവെച്ച ചരിതം അടയാളപ്പെടുത്തിയാണ്    “കറുപ്പ്” വർണ്ണ വിവേചനത്തിന് എതിരെ പ്രതിരോധം തീർക്കുന്നത്  .അബാബീൽ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ സംഗീത ആൽബം   പ്രവാസി- കലാകാരൻ റബീഹ് ആട്ടീരിയാണ്  നിർമ്മിച്ചിരിക്കുന്നത്. യുവ മാപ്പിളപ്പാട്ട് രചയിതാവ്  ബിസ്മിൽ മുഹമ്മദിന്റേതാണ് വരികൾ . മാപ്പിളപ്പാട്ട് ആലാപന പ്രതിഭകളായ ബാദുഷയും സൽമാനുൽ ഫാരിസുമാണ്  കറുപ്പിന്റെ  പാട്ടിന് ശബ്ദമേകിയത്.
കറുപ്പിന്റെ ഓൺലൈൻ റിലീസും, ബ്രോഷർ പ്രകാശനവും,  ഷംസുദ്ധീൻ നെല്ലറ നിർവഹിച്ചു.അണിയറ പ്രവർത്തകരായ  റബീഹ് ആട്ടീരി, റമീസ്, ആസിഫ് ബിൻ സൈദ്, റഷീദ് കോട്ടക്കൽ തുടങ്ങിയവർ  പ്രകാശന ചടങ്ങിൽ  സാന്നിധ്യരായി.വർണ്ണ വിവേചനം പ്രമേയമാക്കിയ ഈ-പാട്ട് സൃഷ്ടിയ്ക്ക്  ഈണം നൽകിയത് ഷെമീം തിരുരങ്ങാടിയാണ്. റാഷീദ്  ആട്ടീരിയുണ്ടെതാണ് ആശയം. ഫഹീം ഉസൈനാണ് കറുപ്പിന്റെ സംവിധായകൻ
എല്ലാത്തരം അടിമത്തത്തിൽനിന്നും മോചനം നേരിടുന്നവെന്ന ഉദാത്തമായ സംസ്കൃതിയുടെ സാക്ഷ്യപത്രമാണ് ബിലാലിന്റെ ജീവിതം. മനുഷ്യരെല്ലാം ഒന്നാണെന്ന മഹനീയ സന്ദേശം  ആസ്വാദകരിലേക്ക് പകരുകയാണ് കറുപ്പിലുടെ അണിയറ പ്രവർത്തകർ ചെയ്യുന്നത് . 7 മിനിറ്റ് 19 സെക്കന്റ് സമയം സമയദൈർഘ്യമുള്ള  ഗാനത്തിൽ-ഗായകരായ ബാദുഷയും, സൽമാനുൽ ഫാരിസുമാണ്  പാടി അഭിനയിച്ചിരിക്കുന്നത്. അൽ അബാബീൽ മീഡിയ ഹൗസ് യൂട്യൂബ് ചാനലിൽ-പോസ്റ്റ്‌ ചെയ്ത  ഗാനത്തിന് 800 ലധികം  അഭിപ്രായ പ്രകടനങ്ങളാണ് ഇതിനകം  പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വലിയ പെരുന്നാൾ ദിനത്തിൽ പെരുന്നാൾ ഖാഫില എന്ന പേരിലും ഇതിന്റെ  പിന്നണിക്കാർ  മറ്റാരു ഗാനവും പുറത്തിറക്കിയിരുന്നു. ഇതും ഏറെ  ശ്രദ്ധേയമായി
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.