കറുത്ത മാസ്‌കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യ മിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍ പറഞ്ഞു
കണ്ണൂര്‍: കറുത്ത മാസ്‌കും ഷര്‍ട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താന്‍ ലക്ഷ്യമിടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ജയരാജന്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മു ഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏര്‍പ്പെടു ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ഇന്നലെ രാത്രി തങ്ങിയ തൃശൂര്‍ രാമ നിലയത്തില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടു ത്തിയിരുന്നു. ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാമനിലയത്തിലേക്ക് പന്തം കൊളു ത്തി പ്രകടനം നടത്തി. മലപ്പുറത്തുള്ള പൊതു പരിപാടികള്‍ക്കായി ഇന്ന് 9 മണിക്കാണ് മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് പുറപ്പെട്ടത്. വഴിയില്‍ ഉണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്ത് എല്ലായിടങ്ങളി ലും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
തവനൂരിലും പുത്തനത്താണിയിലും 500 ലധികം പൊലീസുകാരെ വിന്യസിച്ചു. കുറ്റിപ്പുറത്ത് മുഖ്യ മന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റേയും യൂത്ത് ലീഗിന്റേയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധമരങ്ങേ റി. കുറ്റിപ്പുറം പൊന്നാനി റോഡ് പൊലീസ് പൂര്‍ണമായും അടച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പൊതു പരിപാടികള്‍ ഉള്ളത്. തൃശൂര്‍ നിന്നും മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രി യെ കുന്ദംകുളത്ത് വച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നാല് ബിജെപി പ്രവര്‍ത്തക രെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.