കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ ത്തിമേഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ത്തി മേ ഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ രേഖാ മൂ ലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കാന്‍ സിംഘുവില്‍ സംയുക്ത മോ ര്‍ച്ച യോഗം പുരോഗ മിക്കുകയാണ്.
സിംഘുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി.നേരത്തെ സമരം അവസാനിപ്പിച്ചാലേ കര്‍ഷകര്‍ ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. വൈകീട്ട് നാല് മണിയോടെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഔദ്യോഗിക തീരുമാ നമെടുക്കാന്‍ കിസാന്‍ മോര്‍ച്ചയുടെ കോര്‍ കമ്മറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.
പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമെ കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍്ക്കാര്‍ നേരത്തെ അറി യിച്ചത്. എന്നാല്‍ ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരു ടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറി യിച്ചു. സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം തുടങ്ങിയ കര്‍ഷകര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര യുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയെ അറസ്റ്റ് ചെ യ്യുക എന്ന ആവശ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ നിലപാട് അറിയി ക്കാ നാവില്ലെന്ന് കേന്ദ്രത്തിന്റെ വാദം കര്‍ഷകര്‍ അംഗീകരിച്ചു. അജയ് മിശ്രയ്ക്കെതിരെ കിസാന്‍മോര്‍ച്ച സം സ്ഥാന ഘടകം യുപിയില്‍ സമരം തുടരും.
മിനിമം താങ്ങു വിലയ്ക്ക് നിയമസാധുത നല്‍കുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അറി യിച്ച മറ്റൊരു നയം മാറ്റം.ഇതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാര്‍ഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാ ക്കിയിരുന്നു. കര്‍ഷകസമരത്തില്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കിയ പഞ്ചാബ് സര്‍ ക്കാറിന്റെ മാതൃകയില്‍ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യ വും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വി ജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങ ളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.