നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കു ന്ന തിനായി 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്
ന്യൂഡല്‍ഹി: നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കുന്നതി നാ യി 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.63 കോടി കര്‍ഷകരുടെ അ ക്കൗണ്ടുകളിലേക്ക് താങ്ങു വില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്.
2022-23 സാമ്പത്തിക വര്‍ഷം 9.27 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ബജറ്റ് പ്രസംഗ ത്തില്‍ മന്ത്രി പറഞ്ഞു.കഴിഞ്ഞ ബജറ്റില്‍ പൊതുനിക്ഷേപത്തിലും മൂല ധനച്ചെലവിലും കുത്തനെ വര്‍ ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2022-23 ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, എസ്സി, എസ്ടി എ ന്നിവര്‍ക്ക് ഗുണം ചെയ്യു മെന്നും കൂട്ടിച്ചേര്‍ത്തു.
2021-21 റാബി സീസണില്‍ 1208 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിക്കുക. ഖാരിഫ് സീസ ണില്‍ ഇത്രയും തന്നെ നെല്ലും സംഭരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സംഭരണത്തിന് പേപ്പ ര്‍രഹിത ഇ-ബില്‍ സംവിധാനം ഏര്‍പ്പെടുത്തും. സംഭരണവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് പുതിയ സംവിധാനത്തിന് തുടക്കമിടുക.
ചെറുകിട മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി റെയില്‍വേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍ കുന്നതിന് നബാര്‍ഡ് വഴി നിക്ഷേപ പദ്ധ തി നടപ്പാക്കും. ജൈവ കൃഷിയെയും നൂതന കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ധന മന്ത്രി വ്യക്തമാക്കി.
വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം
വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം ഒരുക്കും. ഭൂവസ്തുക്കളുടെ റെക്കോര്‍ഡുകള്‍ക്കും കീ ടനാശിനികളും പോഷക ഘടകങ്ങളും വിളകളില്‍ തളിക്കുന്നതിനും ഡ്രോണുകളെ പ്രയോജ നപ്പെടുത്താവുന്നതാണ്. ജലസേചന പദ്ധതികള്‍ക്കായി വിവിധ നദീസംയോജന പദ്ധതികളു മായി മുന്നോട്ടുപോകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.