ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13 നാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ ണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 13നു വിജ്ഞാ പനം പുറത്തിറങ്ങും. അന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം
ന്യൂഡല്‍ഹി : കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന് നടക്കും. ഒറ്റഘട്ടമായാണ് വോട്ടെ ടുപ്പ്. വോട്ടെണ്ണല്‍ മെയ് 13 നാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ ണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 13 നു വിജ്ഞാപനം പുറത്തിറങ്ങും. അന്നുമുതല്‍ പത്രിക സമര്‍പ്പി ക്കാം.ഏപ്രില്‍ 20വരെ പത്രിക സമര്‍പ്പിക്കാം. 24 നു സൂക്ഷമ പരിശോധന നടക്കും. കഴിഞ്ഞ തവണ രണ്ടു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്.
5.21 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 2.59 കോടി വനിതാ വോട്ടര്‍മാരാണ്. 9.17 ലക്ഷം കന്നിവോ ട്ടര്‍മാരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഏ പ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്നവര്‍ ക്കും വോട്ടു ചെയ്യാന്‍ അവസരം ഒരുക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും, ശാരീരിക പരിമിതിയുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെ യ്യാം.
പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 1320 ബൂത്തുകളില്‍ എല്ലാ ജീവനക്കാരും വ നിതകളായിരിക്കും. 29,141 ബൂത്തുകളി ല്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഗോത്ര വര്‍ഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. ഭരണത്തിലുള്ള ബിജെപിക്ക് നിലവില്‍ 118 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസ് 72, ജെഡി എസ് 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 224 സീറ്റുകളില്‍ 150 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ബി ജെ പിയുടെ ല ക്ഷ്യം. കോണ്‍ഗ്രസും ജെഡിഎസും യഥാക്രമം 124, 93 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക പ്രഖ്യാ പിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.