Breaking News

കര്‍ണാടകയില്‍ തര്‍ക്കം ;സിദ്ധരാമയ്യയേയും ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു, മുഖ്യമന്ത്രിയെ ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേ താക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡി കെ ശിവകുമാറിനെ അനുനയിപ്പി ക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമു ഖ്യമന്ത്രി പദവി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കോണ്‍ ഗ്രസ് നേതാവ് എം ബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ ന്നിട്ടുണ്ട്.

ബംഗലൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യക്കും സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിനുംവേണ്ടി അണികള്‍ പരസ്യഅവകാശവാദം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ ഡ് നിരീക്ഷകരെ നിയോഗിച്ചു. പുതിയ മുഖ്യമന്ത്രിയെ ഇന്ന് തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. ബം ഗലൂരുവില്‍ ഇന്നലെ നട ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എഐസിസി നി രീക്ഷകര്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. നിരീക്ഷകര്‍ എംഎല്‍ എമാരുമായി പ്ര ത്യേകം പ്രത്യേകം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

നിരീക്ഷകരായ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ് അല്‍വാര്‍, ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്നെങ്കിലും യോജിച്ച തീരുമാ നം എടുക്കാനായില്ല. തുടര്‍ന്നാണ് തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയ്ക്ക് വിട്ട് പ്രമേയം അംഗീക രിച്ചു. അതിനിടെ യോഗം നടന്ന ബംഗളൂരുവിലെ ഹോട്ടലിനു പുറത്ത് ഇരുനേതാക്കള്‍ക്കുവേണ്ടി അണി കള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി. ഇരുവര്‍ക്കും വേണ്ടി പോസ്റ്റര്‍, ഫ്‌ളക്‌സ് പ്രചാരണവും തകൃതി യാണ്. യോഗത്തിന് ശേഷം നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ആരാഞ്ഞു. ഭൂ രിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.

സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ നിരീക്ഷകര്‍ താമസി ക്കുന്ന ഹോട്ടലില്‍ രാവിലെ ഡി കെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപി ക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതിനു മുമ്പായി ഡി കെ ശിവകുമാറിനെ അനുനയിപ്പി ക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഏക ഉപമുഖ്യമന്ത്രി പദവി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടേക്കുമെ ന്നും സൂചനയുണ്ട്. കോണ്‍ ഗ്രസ് നേതാവ് എം ബി പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.