Breaking News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 138 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 63 സീറ്റുകളിലേക്ക് ഒതുങ്ങി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ന രേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 138 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നി ലെത്തിയത്. ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 63 സീറ്റുകളിലേക്ക് ഒതുങ്ങി. ജെഡിഎസ് 20 സീറ്റു കളിലും മറ്റു കക്ഷികള്‍ മൂ ന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ ഏക ഭരണ സം സ്ഥാനം ബിജെപിക്കു നഷ്ടമായി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് കുതിച്ചുയരുന്നതും ബിജെപി മൂക്ക് കുത്തി വീഴു ന്നതുമാണ് പിന്നീട് കണ്ടത്. കേവല ഭൂരിപക്ഷം കടന്നതില്‍ പിന്നെ കോണ്‍ഗ്രസിന് താഴേക്ക് നോക്കേണ്ടി വന്നിട്ടേയില്ല.

വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധി കാരത്തിലെത്തുമെന്ന് രാവിലെ പറ ഞ്ഞ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രതീക്ഷയും കടത്തിവെട്ടി, കോണ്‍ഗ്രസിന്റെ പ്രകടനം. പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്ത മായ പ്രചാരണമാണ് ബിജെപി നടത്തിയത്.കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭര ണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തന മാണ് കോണ്‍ഗ്രസിന് വിജയമൊരുക്കിയത്. മോഡി പ്രഭാവത്തില്‍ ജയിച്ചുകയറാനുള്ള ബിജെപി തന്ത്ര ങ്ങളെ തച്ചുടക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷാ ഉള്‍പ്പെടെ കേന്ദ്ര മന്ത്രിമാരും നാഴികക്ക് നാല്‍പത് വട്ടം കര്‍ണാടകയിലെത്തി പ്രചാരണം നടത്തിയിട്ടും ബിജെപി കൂപ്പുകുത്തിയത് ബിജെപി ക്യാമ്പില്‍ വലിയ നിരാശയാണ് പടര്‍ത്തിയത്. മൂന്നര പതിറ്റാ ണ്ടി ലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാ ണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.