എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലി യാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന്‍ പറ ഞ്ഞു.തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സംസാരിക്കുകയായിരുന്നു മുരളീ ധരന്‍.
കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളി ച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. നേ മത്ത് അടിയൊഴുക്കുകള്‍ ഉണ്ടായി.അത് തടയാന്‍ കഴിഞ്ഞെങ്കില്‍ ജയിക്കാന്‍ കഴിഞ്ഞേനെയെന്നും കെ മുരളിധരന്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇന്ത്യ മുഴുവന്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെ ത്തിയാ ലും കോണ്‍ഗ്രസ് തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നാ ണ് സിപിഎമ്മിന്റെ നിലപാട്. ഇവര്‍ രണ്ടുപേരെയും നേരിടണമെങ്കില്‍ ഇന്നലെയുള്ള ആയുധങ്ങ ളുമായി പോയാല്‍ ശരിയാവില്ല.യുദ്ധം ജയിക്കണമെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം വേണം. അതു കൊണ്ട് ആദ്യം വേണ്ടത് നമുക്കിടയില്‍ യോജിപ്പാ ണ്. അങ്ങനെ മുന്നോട്ട് പോയാല്‍ നമ്മള്‍ ജയി ക്കും. അതിന് ഏറെ പണിയെടുക്കണം- മുരളീധരന്‍ പറഞ്ഞു.
അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട. ആദര്‍ ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നു പേര്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്ററില്‍ സ്വീകരിക്കുന്ന തര ത്തില്‍ അവര്‍ അധ:പതിച്ചു. ജി സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോയതെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.