Home

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസ് ; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് കൊടുവള്ളി സ്വദേശികള്‍

കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ സൂഫിയാന്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ യാണ് അഞ്ച് പേര്‍ കൂടി പിടിയിലാകുന്നത്. സ്വര്‍ണം കവരാന്‍ ഇവര്‍ കരിപ്പൂരില്‍ എത്തി യിരുന്നു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണം കവരാന്‍ ആസൂത്രണം ചെയ്ത സം ഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. റിയാ സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായ ത്. കൊടുവള്ളി സംഘത്തോടൊപ്പം എത്തിയ നാട്ടുകാലിങ്ങല്‍ സ്വദേശികളായ മുഹമ്മദ് ഹാഫി സ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍, മുഹമ്മദ് ബഷീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്നു സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമു ണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ സൂഫിയാന്‍ അറസ്റ്റിലായിരു ന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേര്‍ കൂടി പിടിയിലാകുന്നത്. സ്വര്‍ണം കവരാന്‍ ഇവര്‍ കരിപ്പൂ രില്‍ എത്തിയിരുന്നു. സൂഫിയാനുമായി നേരിട്ടു ബന്ധമുള്ള ആളാണ് റിയാസ് എന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവരുടെ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

അതിനിടെ, സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരില്‍ നിന്ന് യാത്രക്കാരനെയും തട്ടി ക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആ സൂത്രകന്‍ സൂഫിയാന്റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘ മാണ് സം ഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.