Home

കപ്പല്‍ശാലയും നാവികത്താവളവും അതീവ സുരക്ഷാമേഖലകള്‍ ; കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിയന്ത്രണം കടുപ്പിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥി തിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും

കൊച്ചി: കപ്പല്‍ശാലയും ദക്ഷിണ നാവികത്താവളവും ഉള്‍പ്പെടെ കൊച്ചിയിലെ 11 പ്രദേശങ്ങളെ അതീവ സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചതോടെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണവും നിയന്ത്രണ വും കടുപ്പിക്കും. രാജ്യരക്ഷയ്ക്കും മറ്റും നിര്‍ണായകമായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഇവിടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്ര ണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഒൗദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും. ഫോ ട്ടോഗ്രഫി, വീഡിയോഗ്രഫി, മൊബൈല്‍ ചിത്രീകരണം, ഡ്രോണ്‍ ഉപയോഗം തുടങ്ങിയവ നിയന്ത്രിക്ക പ്പെടും. ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുന്ന വിവരമോ ദൃശ്യങ്ങളോ പുറത്തുപോകുന്നതും തടയപ്പെ ടുമെന്നാണ് സൂചന.

 

         അതീവ സുരക്ഷാ മേഖലകള്‍

  • കൊച്ചി കപ്പല്‍ശാല
  • കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍
  • നേവല്‍ ജെട്ടി
  • റോ റോ ജെട്ടി
  • ദക്ഷിണ നാവികത്താവളം
  • കൊച്ചി തുറമുഖ പ്രദേശം
  • തുറമുഖ ക്വാര്‍ട്ടേഴ്‌സുകള്‍
  • പോര്‍ട്ട് കേന്ദ്രീയ വിദ്യാലയ
  • കൊങ്കണ്‍ ഓയില്‍ സംഭരണി
  • കുണ്ടന്നൂര്‍ ദേശീയപാത
  • ഐലന്‍ഡിലെ നാവിക വിമാനത്താവളം

രാജ്യം ആഭ്യന്തരമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച കൊച്ചി കപ്പല്‍ശാല വര്‍ഷങ്ങളായി കനത്ത സു രക്ഷയിലാണ്. കപ്പല്‍ശാലയോടു ചേര്‍ന്ന് വന്‍വികസന പദ്ധതികള്‍ പൂര്‍ത്തിയാകുകയാണ്. വില്ലിങ്ഡ ണ്‍ ഐലന്‍ഡിലെ നാവികത്താവളത്തില്‍ നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് സംവിധാന വും ഒരുങ്ങുന്നുണ്ട്.

 

എം.ജി റോഡില്‍ രവിപുരം മുതല്‍ ദേശീയപാതയില്‍ കുണ്ടന്നൂര്‍വരെ നീളുന്ന പ്രദേശങ്ങളാണ് അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുന്നത്. തുറമുഖം, കേന്ദ്രീയ വിദ്യാല യം, ഓയില്‍ ടാങ്കറുകള്‍ തുടങ്ങിയ സു രക്ഷാപ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കണക്കിലെടുത്താണ് നടപടി. ഐ.ബി. റോ, നേവല്‍ പൊലീസ്, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം ഇവിടങ്ങളില്‍ ശക്ത മാക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.