കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെ നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ച കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കപ്പലിൽ പെയിന്റിംഗ് തൊഴിലാളികളായ ബീഹാർ, രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്.
2019 സെപ്തംബറിലാണ് മോഷണം നടന്നത്.
ജോലിയിൽ നിന്ന് ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചതിൽ പ്രതികാരമായാണ് മോഷണം. കരാറുകാരനുമായുള്ള തർക്കത്തെ തുടർന്നാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. മോഷ്ടിച്ച ഹാർഡ് ഡിസ്‌ക് എന്തു ചെയ്‌തെന്ന് വ്യക്തമായിട്ടില്ല.
നിർമ്മാണത്തിന്റെ ഭാഗമായി കപ്പലിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളിൽ പരീക്ഷണത്തിനായി പ്രവർത്തിപ്പിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. 2.10 ലക്ഷം രൂപയോളം വിലമതിക്കുന്ന മൂന്നു ഹാർഡ് ഡിസ്‌കുകൾ, ആറ് റാമുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
കപ്പലിൽ ജോലി ചെയ്തവരുടെ വിരലടയാളം ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജ്യസുരക്ഷാ വിഷയമായതിനാൽ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.