Breaking News

കപ്പടിയ്ക്കാൻ ഒരുങ്ങി ബഹ്റൈൻ,ആരാധകർക്കായി നാളെ പൊതു അവധി; അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ ഇന്ന് കുവൈത്തിൽ.

മനാമ : കുവൈത്തിൽ ഇന്നു നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങി ബഹ്റൈൻ. ടീമിന് കനത്ത പിന്തുണയുമായി കളിയാവേശത്തിൽ രാജ്യവും. ഞായറാഴ്ച ബഹ്റൈനിൽ‍ പൊതു അവധിയും പ്രഖ്യാപിച്ചു. ഇന്ന് ബഹ്‌റൈൻ സമയം 7 മണിക്ക് കുവൈത്തിലെ ജാബർ അൽ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് 26–ാമത്  അറേബ്യന്‍ ഗള്‍ഫ് കപ്പ്  ഫൈനലിന്റെ വാശിയേറിയ പോരാട്ടം നടക്കുന്നത്. ഫൈനലിൽ  ബഹ്റൈനും ഒമാനുമാണ് നേർക്കുനേർ.
ബഹ്‌റൈൻ ടീമിനും ആരാധകർക്കും പിന്തുണ നൽകാൻ  രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ജനുവരി 5 ന് രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. 
കുവൈത്തിൽ നടക്കുന്ന ഗൾ‍ഫ് കപ്പ് കാണാൻ  ബഹ്‌റൈനിൽ നിന്നും പോയ നൂറുകണക്കിന് ഫുട്ബാൾ ആരാധകർ മത്സരത്തിന് ശേഷം കുവൈത്തിൽ നിന്ന് മടങ്ങിയെത്തുമ്പോഴുള്ള കാലതാമസം പരിഗണിച്ചാണ് ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ബഹ്റൈൻ ആരാധകരെ കുവൈത്തിലേക്ക് എത്തിക്കുന്നതിന് പത്തോളം വിമാനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ബഹ്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് ബെയോൺ, ഗൾഫ് എയർ, ബിബികെ (ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത്) എന്നിവയുടെ പിന്തുണയോടെ ബഹ്റൈൻ ഒളിംപിക് കമ്മിറ്റിയാണ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. 
അറേബ്യൻ ഗൾഫ് കപ്പിൽ കുവൈത്തിനെ ഏകപക്ഷീയമായ 1 ഗോളിന് മുട്ടുകുത്തിച്ചാണ്  ബഹ്റൈൻ  ഫൈനലിൽ പ്രവേശിച്ചത്.  ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ സൗദി അറേബ്യയെ തകർത്താണ് ഒമാന്റെ ഫൈനൽ പ്രവേശനം.  10 പേരുമായി കളിച്ച് സെമി ഫൈനലിൽ കുവൈത്തിനെ തറപറ്റിക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം ബഹ്റൈനുണ്ട്.
52-ാം മിനിറ്റിൽ മെഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ ബഹ്റൈൻ ടീം 10 പേരായി ചുരുങ്ങിയെങ്കിലും 75-ാം മിനിറ്റിൽ മുഹമ്മദ് മർഹൂം നേടിയ ഗോളിലൂടെയാണ് ബഹ്റൈൻ വിജയിച്ച് ഫൈനലിൽ എത്തിയത്. ഫൈനലിൽ രണ്ടാം തവണയും ഗൾഫ് കപ്പ് കിരീടം ലഭിക്കുമെന്ന സ്വപ്നത്തിലാണ് ബഹ്‌റൈൻ സംഘവും ബഹ്‌റൈനിലെ ഫുട്‍ബോൾ ആരാധകരും. നേരത്തെ രണ്ടു തവണ ഗൾഫ് കപ്പ് കിരീടം ഉയർത്തിയ എതിരാളി ഒമാനും മികച്ച ഫോമിലാണ്. ഒരു കളിയും തോൽക്കാതെയാണ് ഒമാന്റെ ഫൈനലിലേക്കുള്ള കുതിപ്പ് എന്നുള്ളത് എതിർ ടീമിന്റേയും ആത്മവിശ്വാസത്തിന്റെ കരുത്താണ്. ഫൈനലിൽ ബഹ്റൈനെ കീഴടക്കി മൂന്നാം കിരീട നേട്ടമാണ് ഒമാന്റെ ലക്ഷ്യം. ഗൾഫ് ഫുട്ബാൾ ഇതിഹാസ താരങ്ങളെ സമാപനച്ചടങ്ങിൽ ആദരിക്കും.
 ∙ ബഹ്‌റൈൻ വെള്ളയിലും ഒമാൻ ചുവപ്പിലും
അറേബ്യൻ ഗൾഫ് കപ്പിന്റെ (ഖലീജി സൈൻ 26) ഫൈനൽ മത്സരത്തിനായുള്ള സാങ്കേതിക ഏകോപന യോഗം ഹമദ് അൽ മന്നാഇ അധ്യക്ഷനായ ഗൾഫ് കപ്പ് മത്സര സമിതി നടത്തി. ഗ്രാൻഡ് ഹയാത്ത് (ഗ്രാൻഡ് 360) ഹോട്ടലിൽ നടന്ന യോഗത്തിൽ കമ്മിറ്റി അംഗങ്ങൾ, ഫൈനൽ മാച്ച് കമ്മീഷണർ, റഫറി അസെസ്സർ, ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികൾ, ഫൈനൽ മത്സര സംഘാടക ടീം, ഇരു ടീമുകളുടെയും പ്രതിനിധികളും പങ്കെടുത്തു. ടീമുകളുടെ വരവ് സമയം, ട്രോഫി അവതരണ ചടങ്ങ്, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഏകോപന വശങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ബിഎൻഎ അറിയിച്ചു. അവസാന മത്സരത്തിൽ ഒമാൻ ചുവപ്പ് അണിയുമ്പോൾ ബഹ്‌റൈൻ വെള്ളയിൽ കളിക്കുമെന്ന് ഉറപ്പായി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.