Breaking News

കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു, എസ് പി പിന്തുണയില്‍ രാജ്യസഭയിലേക്ക് ; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘ ടനാ സംവിധാനം അടിമുടി മാറണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. മേയ് 16ന് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയെന്നും കപില്‍ സിബല്‍ അറിയിച്ചു. കോണ്‍ഗ്രസ് വിട്ട കപി ല്‍ സിബല്‍ രാജ്യസഭയിലേക്ക് സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ പത്രികയും നല്‍കി. യുപിയില്‍ നിന്നാ ണ് പത്രിക നല്‍കിയത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഒപ്പമെത്തിയാണ് പത്രിക നല്‍കിയ ത്.

മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സ്വതന്ത്രയായാണ് നില്‍ക്കുകയെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി പത്രിക നല്‍കിയ സിബല്‍ ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളില്‍ ഒരാളായിരുന്നു കപില്‍ സിബല്‍. അടു ത്തകാലത്ത് പാര്‍ട്ടിയുടെ പല നിലപാടുകള്‍ക്കെതിരേയും അദ്ദേ ഹം പ്രതികരിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരച്ചടി രാഹുല്‍ ഗാന്ധിയ ടക്കമുള്ളവര്‍ക്കെതിരെ അദ്ദേ ഹം ആയുധമാക്കിയിരുന്നു.

നെഹ്റു കുടുംബത്തില്‍ നിന്ന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്നും സംഘടനാ സംവിധാ നം അടിമുടി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അദ്ദേഹം പാര്‍ ട്ടിവിട്ടിരിക്കുന്നത്. സാധാരണ കോണ്‍ഗ്രസ് വിട്ട പല നേതാക്കളും ബി ജെ പിയിലേക്കാണ് പോകാറുള്ളത്. എന്നാല്‍ ബിജെ പിക്കെ തിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ക പില്‍ സിബില്‍ വ്യക്തമാക്കി. ഈ ഒരു സാഹചര്യത്തില്‍ കപില്‍ പാര്‍ട്ടിവിട്ടതില്‍ വിശദീകരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.