Breaking News

കനത്ത തിരിച്ചടി: പ്രവാസികള്‍ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

മസ്‌കത്ത് : ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന്‍ എയര്‍ . 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2024ല്‍ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
4,300 ജീവനക്കാരായിരുന്നു നേരത്തെ ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. സമാനമായ ഫ്‌ലീറ്റ് സേവനങ്ങള്‍ നടത്തുന്ന വിമാന കമ്പനികളെക്കാള്‍ ശരാശരിയിലും കൂടുതലായിരുന്നു ഒമാന്‍ എയറിലെ ജീവനക്കാരുടെ എണ്ണം. ജീവനക്കാരില്‍ ഏകദേശം 45 ശതമാനവും കോഓപ്പറേഷന്‍ നടപടികള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലാത്ത അസൈന്‍മെന്റ് ജീവനക്കാര്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ 1,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ തസ്തികകള്‍ അനാവശ്യമോ നേരിട്ടുള്ള പ്രവര്‍ത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍, ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ വൊളന്ററി റിട്ടയര്‍മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഇതില്‍ 310 ജീവനക്കാര്‍ ഓഫര്‍ സ്വീകരിച്ചു. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ഒമാന്‍ എയര്‍, അതേ ശമ്പളത്തോടെയും എന്നാല്‍, ക്രമീകരിച്ച ജോലി ശീര്‍ഷകങ്ങളും കുറഞ്ഞ ആനുകൂല്യങ്ങളും ഉള്ള ബദല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കിയതായും എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി വിശദീകരിച്ചു.
അതേസമയം, ഖത്തര്‍ എയര്‍വേയ്‌സിന് ഒമാന്‍ എയര്‍ വിമാനങ്ങള്‍ വില്‍ക്കുന്നുവെന്ന കിംവദന്തികളെ കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. വിമാനങ്ങള്‍ ഒരു പൊതു ലേലത്തിലൂടെയാണ് വില്‍പനക്ക് വച്ചതെന്നും വിറ്റ പഴയ വിമാനങ്ങള്‍ ഇനി സജീവ വ്യോമയാന ഉപയോഗത്തിന് അനുയോജ്യമല്ലെന്നും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.