Breaking News

കണ്ണൂര്‍ വിസി നിയമനം ; മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശയില്ല, നിര്‍ദേശം മാത്രമെന്ന് ലോകായുക്ത

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേ യുള്ളുവെന്നും ലോകായുക്ത

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശുപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകാ യുക്ത. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയാണ് ലോകായുക്ത പരിഗണിച്ചത്. മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ഉത്തരവും വിസിയുടെ പുനര്‍ നിയമനത്തില്‍ അന്വേഷ ണം ആവശ്യമുണ്ടോ എന്നതും വെള്ളിയാഴ്ച തീരുമാനിക്കും.

വിസിയെ നിയമിക്കുന്നതില്‍ സമ്മര്‍ദം ഉണ്ടെങ്കില്‍ പുനര്‍നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു. മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല പ്രൊപ്പോ സ് എന്നെ ഉളളൂ, പ്രൊപോസല്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാം- ലോകായുക്ത വ്യക്തമാക്കി. മന്ത്രി പ്രപ്പോസല്‍ നല്‍കിയെങ്കില്‍ നിയമനാധികാരിയായ ചാന്‍സലര്‍ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.

ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിനു തെളിവില്ലെന്നു ലോകായുക്ത പറ ഞ്ഞു. വൈസ് ചാന്‍സലറില്‍ നിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമര്‍പ്പി ച്ചിട്ടില്ല. വിസി നിയമനത്തില്‍ പുതിയതായി എന്താണ് കോടതിക്ക് അന്വേഷിക്കാന്‍ ഉള്ളതെന്നും ലോകാ യുക്ത ചോദിച്ചു.

അതേസമയം വിസിയുടെ പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്നും സര്‍ക്കാര്‍ ലോകാ യുക്തയെ അറിയിച്ചു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിര്‍ദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവര്‍ ണര്‍ സര്‍ക്കാരിനയച്ച കത്ത് ലോകായുക്തയില്‍ ഹാജരാക്കി. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിര്‍ദേ ശിച്ചതെന്നും സര്‍ക്കാര്‍ ലോകായുക്തയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയ്ക്ക് മലയാളം അസോഷ്യേറ്റ് പ്ര ഫസറായി നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ല. രാ ഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ?.  ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയാ യിരിക്കും. പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നിയമ നം നടത്തിയിട്ടുണ്ട്. ഈ നിയമനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണെന്നു ലോകായുക്ത ചോദി ച്ചു.

ചാന്‍സലര്‍ക്കെതിരെ ആരോപണമില്ലെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്നും പക്ഷപാതം കാ ണിച്ചെന്നുമാണു പരാതിയെന്നും പരാതിക്കാരനു വേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ കേസ് ഈ മാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് വാദം കേ ള്‍ക്കുമെന്നും ലോകായുക്ത അറിയിച്ചു.

വിസിയുടെ പുനര്‍നിയമനം ആവശ്യപ്പെട്ട് കത്തെഴുതാന്‍ മന്ത്രി ആര്‍ ബി ന്ദുവിന് അധികാരമില്ലെന്ന് ഗ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെര്‍ച്ച് കമ്മറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം. വിസി നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനെന്നും കോടതിയില്‍ നിന്ന് വന്ന നോട്ടീസ് താന്‍ വായിച്ചിട്ടി ല്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരു ന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.