News

കണ്ടെയ്ൻമെൻറ് മേഖലകളിൽ ഉപഭോക്കാക്കൾ വാട്ടർ അതോറിറ്റി മീറ്റർ റീഡിങ് വാട്സാപ് ചെയ്യാം

തിരുവനന്തപുരം: നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോർ റോഡ്, മുട്ടത്തറ പുത്തൻ പാലം എന്നീ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളിൽ ചില നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാലും ഈ  പ്രദേശങ്ങളിലെ മീറ്റർ റീഡിങ് താൽക്കാലികമായി നിർത്തി വയ്ക്കുന്നതായി  വാട്ടർ അതോറിറ്റി അറിയിച്ചു.
   കണ്ടെയ്ൻമെന്റ് മേഖലയിൽപ്പെടുന്ന  ഉപഭോക്താക്കൾ തങ്ങളുടെ മീറ്റർ റീഡിങ് എടുക്കപ്പെടേണ്ട തീയതി വച്ച്, മീറ്ററിന് അഭിമുഖമായി നിന്ന് റീഡിങ് വ്യക്തമായി കാണക്കത്തക്ക രീതിയിൽ കൺസ്യൂമർ നമ്പർ സഹിതം ഫോട്ടോ എടുത്ത്  ബന്ധപ്പെട്ട റവന്യൂ അസിസ്റ്റന്റ് എഞ്ചിനീയറുടെ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വാട്സാപ്പ് അയയ്ക്കാവുന്നതാണ്.
 പാളയം                            8289940550
 പാറ്റൂർ                              8547638178
 കവടിയാർ                       8547605751
 പേരൂർക്കട                      8547638339
 പോങ്ങുംമൂട്                    8547605754
 തിരുമല                            8547638190
 കരമന                              8281597996
 കുര്യാത്തി                         8547638195
 തിരുവല്ലം                          9495594342
   കൂടാതെ ഈ നമ്പരുകളിലേക്ക്, വാട്ടർ അതോറിറ്റിയിൽ തങ്ങളുടെ കൺസ്യൂമർ നമ്പരുമായി ബന്ധപ്പെട്ട് ഇതിനകം റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കൺസ്യൂമറുടെ മൊബൈൽ നമ്പരിൽ നിന്നും എസ്എം എസ്സും ചെയ്യാവുന്നതാണ്.
സർക്കാർ പ്രഖ്യാപനം മുഖേന കണ്ടെയ്ൻമെന്റ് മേഖല ആകുന്നതും മാറുന്നതും അനുസരിച്ചു മീറ്റർ റീഡിങ് നിർത്തുന്നതും പുനരാരംഭിക്കുന്നതാണ് വാട്ടർ അതോറിറ്റി നോർത്ത്, സൗത്ത് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർമാർ അറിയിച്ചു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.