Breaking News

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ: എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും.
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല. അങ്ങനെവരുമ്പോൾ ക്ഷുഭിതരാകാതെ നമ്മൾ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങൾ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം.
അത് മാത്രവുമല്ല ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. എങ്കിലും ഇതിന്റെ ഹോംഡെലിവറി ജില്ലാ അധികാരികൾ പ്രോത്സാഹിപ്പിക്കും. ബാങ്ക്, എ.ടി.എം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും  പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ ,റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക് ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല.
പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകൾ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങൾ ഒഴികെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യർ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും..
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.