News

കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ;പോലീസിന് കൂടുതൽ ചുമതലകൾ

കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എൻഫോഴ്‌സിങ്ങ് ഏജൻസിയായ പോലീസിന് കൂടുതൽ ചുമതല നൽകി ഉത്തരവായി.
ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അവ കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തണം.  കണ്ടെയിൻമെന്റ് സോണുകളിൽ രോഗപ്രതിരോധ മാർഗ്ഗങ്ങളായ സാമൂഹിക അകല പാലനം, മാസ്‌ക് ധരിക്കൽ, ഹോം ക്വാറന്റയിൻ ഉറപ്പുവരുത്തൽ, അനാവശ്യ യാത്രകൾ ഒഴിവാക്കൽ തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ പോലീസ് ഉറപ്പാക്കണം.
ഒരു പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പോലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച ശിപാർശ ജില്ലാ മജിസ്‌ട്രേറ്റിന് നൽകുകയും ജില്ലാ മജിസ്‌ട്രേറ്റ് അത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും വേണം.  ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലേക്കും കണ്ടെയിൻമെന്റ് സോണുകളിലേക്കുമുള്ള എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ജില്ലാ പോലീസ് തീരുമാനിച്ച് ഈ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഈ മാർഗ്ഗങ്ങളിലൂടെ മാത്രമാണെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.