കുറുക്കന്‍മൂലയില്‍ രാത്രികാലങ്ങളില്‍ കടുവ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പതി വായിരിക്കെ ഭീതിയില്‍ കഴിയുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂ ളുകളില്‍ പോകാന്‍ പൊലീസ് സംരക്ഷണം.
മാനന്തവാടി: കുറുക്കന്‍മൂലയില്‍ രാത്രികാലങ്ങളില്‍ കടുവ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പ തിവായിരിക്കെ ഭീതിയില്‍ കഴിയുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂ ളുകളില്‍ പോകാന്‍ പൊലീസ് സംര ക്ഷണം. രാവിലെ പത്രം,പാല്‍ വിതരക്കാര്‍ക്കും പൊലിസ് സംരക്ഷണം നല്‍കും. രാത്രികാലങ്ങളില്‍ ജന ങ്ങള്‍ പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.
കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും. പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കു ങ്കി ആനകളെ മേഖലയിലേക്ക് കൊണ്ടുപോയി.കടുവ ഭീതിയു ടെ പശ്ചാത്തലത്തില്‍ മാനന്തവാടിയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പൊലീസിന്റെയും വ നംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷമിയു ടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കടുവയെ പിടികൂടാന്‍ കുറുക്കന്‍മൂലയിലും ചെങ്ങോത്ത് കോളനിക്കു സമീപത്തുമായി 2 കൂടുകള്‍ കൂടി സ്ഥാപിച്ചു. ഇതോടെ ആകെ കൂടുകളുടെ എണ്ണം അഞ്ചായി. കൂട്ടി നുള്ളിലേക്ക് കടുവയെ ആകര്‍ഷിക്കാ നായി ജീവനുള്ള ആടിനെ ഇരയായി 5 കൂടുകളിലും കെട്ടിയിട്ടുണ്ട്. കടുവയുടെ കാല്‍പാടുകള്‍ പരിശോ ധിച്ച് കടുവയുടെ സഞ്ചാരപാത കണക്കാക്കിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വനപാലകര്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ക്യാമറകളുടെ എണ്ണം 20 ആയി. ക്യാമറകളില്‍ കടുവ യുടെ ദൃശ്യം പതിഞ്ഞെങ്കിലും നേരില്‍ കാണാന്‍ കഴിയാത്തത് കടുവയെ കുരുക്കാനുള്ള നീക്കത്തിനു തിരിച്ചടിയാകുകയാണ്.
രാത്രികാലങ്ങളില്‍ കടുവ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം കടുവ കൊന്നു. കഴിഞ്ഞ ദിവസം രാത്രിയും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായി. പുലര്‍ച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ,പടമല സ്വദേശി സുനിയുടെ ആടി നെ പിടിച്ചു. ഇതോടെ, കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. മാനന്തവാടി നഗരസഭ പരിധിയില്‍പ്പെടുന്ന കുറുക്കന്‍മല,പയ്യമ്പള്ളി, പടമല, ചെറൂര്‍ പ്രദേശങ്ങളില്‍ കടുവ ചുറ്റിക്കറങ്ങുകയാണ്. കൂട്ടിലാക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനകളെ ഇറക്കിയുള്ള തെരച്ചിലിന് ശ്രമിക്കു ന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.