ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്.
കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ‘ഡിജിറ്റല്‍ ദൂക്കാന്‍’ ആക്സിസ് ബാങ്ക് ആരംഭിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുടങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബി സിനസ് വര്‍ധിപ്പിക്കാനും ഈ ആ പ്പില്‍ അവസരമുണ്ട്.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് പി.ഒ.എസ് ആപ്ലിക്കേഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ദൂക്കാന്‍ ആപ്പില്‍ ക്യാമറ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്യാനും അയ്യായിരം രൂപ വരെ ടാപ് ആന്റ് പേ സംവിധാനവും ലഭ്യ മാക്കും. ഇ.എം.ഐ, ബി.ക്യൂ.ആര്‍, സോഡെക്സോ കാര്‍ഡ് സ്വീകരിക്കല്‍, ബൈ ആന്‍ഡ് പേ ലേറ്റര്‍ സംവി ധാനം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് വഴി ഓഫറുകളും ഇളവുകളും അയച്ചുകൊടുക്കാനും ഡിജിറ്റല്‍ ദൂക്കാന്‍ സഹായകമാകും. വീസയുമായി സഹകരിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുക.
കച്ചവടക്കാര്‍ക്ക് ചെലവു കുറക്കാനും താങ്ങാനാവുന്ന രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സ ഹായിക്കുന്ന സംവിധാനങ്ങളാണ് നല്‍കുന്നതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്‍ഡ് പെയ്മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു.
ചെറുകിട സംരംഭങ്ങളെ ഡിജിറ്റല്‍ ഇടപാടുകളുമായി ശാക്തീകരിക്കുന്നത് വീസയുടെ രീതിയാണെന്ന് വീസ ഇന്ത്യാ, ദക്ഷിണേന്ത്യാ മര്‍ച്ചന്റ് സെയില്‍സ് ആന്‍ഡ് സൊലൂ ഷന്‍സ് വിഭാഗം മേധാവി ഷൈലേഷ് പോള്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.