അബൂദബി : യുഎഇ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക സംഭാവന നൽകിയതിന്റെ അംഗീകാരമായി, അമേരിക്കൻ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു.
രാജ്യ തലവന്മാർക്ക് മാത്രമാണ് ഈ ബഹുമതി നൽകുന്നത്. യുഎഇയുമായി അമേരിക്കയുടെ സഹകരണ ബന്ധം ട്രംപിന്റെ കാലഘട്ടത്തിൽ കൂടുതൽ ഉറപ്പുവന്നതിന്റെ പ്രതീകമായി ഈ ബഹുമതിയെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
“യുഎഇയും യുഎസും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം അഭിമാനകരമാണ്. ഈ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഈ ബഹുമതിയിലൂടെ അതിനുള്ള ഞങ്ങളുടെ നന്ദിയും ആദരവും പ്രകടിപ്പിക്കുന്നു,” എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
വ്യവസായം, സുരക്ഷ, സാംസ്കാരികം, ആധുനിക സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ യു.എ.ഇയും യുഎസും തമ്മിലുള്ള സഹകരണം ആഴപ്പെടുന്നതിന്റെ പുതിയ അധ്യായത്തിന് ഈ ബഹുമതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.