Business

ഓഹരി വിപണിയില്‍ കുതിപ്പ്‌ തുടരുന്നു

മുംബൈ: ഈ ആഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന്‌ ഓഹരി വിപണി കുതിപ്പോടെ തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്‌ച മൂന്ന്‌ മാസത്തെ ഉയര്‍ന്ന നിലയിലേക്കെത്തിയ ഓഹരി സൂചികകള്‍ അവിടെ നിന്നുള്ള മുന്നേറ്റത്തിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതാണ്‌ കണ്ടത്‌.

വിപണി കുതിച്ചതോടെ സെന്‍സെക്‌സ്‌ വീണ്ടും 35,000 പോയിന്റിന്‌ മുകളിലേക്കും നിഫ്‌റ്റി 11,300 പോയിന്റിന്‌ മുകളിലേക്കും ഉയര്‍ന്നു. പക്ഷേ സെന്‍സെക്‌സിന്‌ 35,000 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്യാനായില്ല. വ്യാപാരത്തിനിടെ 35,213.52 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 34911.32ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 179.59 പോയിന്റാണ്‌ ഇന്ന്‌ സെന്‍സെക്‌സ്‌ മുന്നേറിയത്‌.

നിഫ്‌റ്റി 66 പോയിന്റ്‌ നേട്ടത്തോടെ 10,311.20 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,393.65 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.

ബജാജ്‌ ഓട്ടോ, ബജാജ്‌ ഫിനാന്‍സ്‌, വേദാന്ത, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഓട്ടോ ആറ്‌ ശതമാനം നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബജാജ്‌ ഫിനാന്‍സ്‌, വേദാന്ത, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ബജാജ്‌ ഫിന്‍സെര്‍വ്‌ എന്നീ നിഫ്‌റ്റി ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ ഇന്ന്‌ പുതിയ റെക്കോഡ്‌ രേഖപ്പെടുത്തി. 1,804.20 രൂപ വരെ വില ഉയര്‍ന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത്‌ ഒരു ശതമാനം നഷ്‌ടത്തോടെയാണ്‌.

50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 13 ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ നഷ്‌ടം നേരിട്ടത്‌. ബാങ്കിംഗ്‌ ഓഹരികള്‍ ഇന്നും കുതിപ്പ്‌ തുടര്‍ന്നു. ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ 9.5 ശതമാനം നേട്ടം രേഖപ്പെടുത്തി.

ഫാര്‍മ ഓഹരികളാണ്‌ ഏറ്റവും മികച്ച പ്രകടനം രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി ഫാര്‍മ സൂചിക 2.16 ശതമാനം മുന്നേറി. കോവിഡിനുള്ള പുതിയ മരുന്ന്‌ വിപണിയിലെത്തിച്ച ഗ്ലെന്‍മാര്‍ക്‌ ഫാര്‍മയുടെ ഓഹരി വില ഇന്ന്‌ 28 ശതമാനമാണ്‌ ഉയര്‍ന്നത്‌. സിപ്ലയുടെ ഓാഹരി വില ഇന്ന്‌ നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.