രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാ ഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത്
ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഇയാളെ ചെങ്കല്‍പെട്ട് കോടതിയില്‍ ഹാജരാക്കും. കേളമ്പാക്കം സുശീല്‍ ഹരി ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ സ്ഥാപകന്‍ കൂടിയാണ് 71 കാരനായ ശിവശങ്കര്‍ ബാബയെ. സിബിസിഐഡി സംഘം ഇന്നലെ വീണ്ടും സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ 2 അധ്യാപികമാരെയും കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്.
കേസില്‍ ആദ്യം മഹാബലിപുരം ഓള്‍വിമന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശി ച്ചെ ങ്കി ലും ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേ ഷണം സിബിസിഐഡിക്കു കൈമാറി. പിന്നീട് ഉത്ത രാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വിവരം ലഭി ച്ചതിനെ തുടര്‍ന്നു സിബിസിഐഡി സംഘം അങ്ങോട്ടേക്കു തിരിച്ചു. എന്നാല്‍, സംഘം എത്തു മ്പോഴേക്കും ആശുപത്രിയില്‍ നിന്നും രക്ഷ പ്പെട്ട ബാബയെ ഇന്നലെ രാവിലെയോടെ ഗാസിയാ ബാദില്‍ നിന്നു പിടികൂടുകയായിരുന്നു.
രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് ബാബ ക്കെതിരെ പരാതി. കേളമ്പാക്കത്തെ വിദ്യാഭ്യാ സ സ്ഥാപത്തിലെ വിദ്യാര്‍ത്ഥിനികളാണ് ലൈംഗിക പീഡിനത്തിന് ഇരയായത്. വിദ്യാര്‍ഥിനികളെ ഒപ്പമിരുത്തി മദ്യപാനവും അശ്ലീല ദൃശ്യങ്ങള്‍ കാണി ക്കലും, ഓര്‍മശക്തിക്കു ചുംബന മരുന്ന് എന്നിവയായിരുന്നു ഇയാളുടെ പ്രധാന വിനോദങ്ങള്‍. നിര്‍ബന്ധിച്ചു മദ്യം നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണവും വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയിലാണ് ബാബക്കെതിരെ കേസെടുത്തിരുന്നു. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ബാബയ്ക്കെതിരെ പരാ തി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ വ്യക്തമായ തെളിവുകളോടെ സോഷ്യല്‍ മീഡിയയിലും രം ഗത്തെ ത്തിയിരുന്നു.എന്നാല്‍ ബാബ ഇതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെ വൈകി. ബാബയ്ക്കെതിരെ പരാതി രജി സ്റ്റര്‍ ചെയ്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാ ജരാകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ആശുപത്രിയില്‍ അഭയം തേടുകയായിരു ന്നു. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.