ദുബായ് : യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ എക്കാലത്തെയും മെഗാ ഇവന്റായ ഓണ മാമാങ്കത്തിന്റെ ഭാഗമായി ഇത്തവണയും വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ച്, ആറ്, ഏ ഴ് തീയതികളിൽ വിവിധ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലാണ് മത്സരങ്ങൾ.
തിരുവാതിര, സിനിമാറ്റിക് ഡാൻസ്, പായസ പാചക മത്സരം, ഫാൻസി ഡ്രസ്, വടംവലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റർ മലയാളി, മലയാളി മങ്ക, പൂക്കള മത്സരം എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ www.onamamangam.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ ആറിന് വെള്ളിയാഴ്ച ദുബൈയിലെ ലുലു അൽ ബർഷയിലാണ് കിഡ്സ് പെയിന്റിങ്, പായസ പാചക മത്സരങ്ങൾ.
ഏഴിന് ഷാർജയിലെ ലുലു മുവൈലയിൽ വടം വലി, തിരുവാതിരക്കളി, മിസ്റ്റർ മലയാളി, മലയാളി മങ്ക, സിനി മാറ്റിക് ഡാൻസ്, പായസ പാചകം എന്നീ മത്സരങ്ങൾ അരങ്ങേറും. എട്ടിന് ദുബൈ സിലിക്കോൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് പൂക്കള മത്സരം, ഫാൻസി ഡ്രസ്, കിഡ്സ് പെയിന്റിങ്, പായസ പാചകം എന്നീ മത്സരങ്ങൾ. കിഡ്സ് പെയിന്റിങ് രണ്ട് വേദികളിലും, പായസ പാചക മത്സരം മൂന്നു വേദികളിലുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരേ ഇനത്തിന് വിവിധ വേദികളിലെ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. പൂക്കള മത്സരത്തിലെ വിജയികൾ 10,000 ദിർഹമിന്റെ ലുലു ഷോപ്പിങ് വൗച്ചറാണ് സമ്മാനം.
തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, വടം വലി മത്സരങ്ങളിൽ വിജയികളാകുന്ന ടീമിന് ഒമ്പതിനായിരം ദിർഹമിന്റെ ലുലു ഷോപ്പിങ്ങ് വൗച്ചറുകൾ വീതം സമ്മാനമായി ലഭിക്കും. മറ്റു മത്സര വിജയികൾക്കും ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ഹിറ്റ് എഫ്.എമ്മും സംയുക്തമായി സെപ്റ്റംബർ 15ന് സംഘടിപ്പിക്കുന്ന ഓണ മാമാങ്കം 2024ന്റെ ടിക്കറ്റ് വിൽപനയും പുരോഗമിക്കുകയാണ്. സെപ്റ്റംബർ 15ന് ഷാർജ എക്സ് പോ സെന്ററിലാണ് മെഗാ ഇവന്റ്. മലയാളത്തിന്റെ യുവ നടൻ ടോവിനോ തോമസാണ് ഇത്തവണത്തെ അതിഥി. ഗായകരായ വിധു പ്രതാപ്, ജോസ്, ജാസി ഗിഫ്റ്റ് തുടങ്ങിയവരും മിമിക്രി താരം സിദ്ദീഖ് റോഷൻ, റാപ് സെൻസേഷൻ ഡാബ്സി എന്നിവരുടെ പ്രകടനങ്ങളും ആഘോഷത്തിന് മാറ്റ്കൂട്ടും. സംഗീത താളത്തിൽ ചേർത്തുനിർത്താൻ ഡിജെ ജാസിയുമുണ്ടാവും.
www.platinumlist.net എന്ന വെബ് സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ലുലു, ഉജാല ഡിറ്റർജന്റ്, വാട്ടിക്ക, നിയോ ഹെയർ ലോഷൻ ജി.ആർ.ബി നെ, സാപിൽ പെർഫ്യൂംസ്, ഈസ്റ്റേൺ, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേർസ് റെസീപി, എൻ പ്ലസ് പ്രഫഷനൽ, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ഇ. എം.എൻ.എഫ് എന്നിവയാണ് സ്പോൺസർമാർ. allabout.ae ആണ് പ്രൊഡക്ഷൻ പാർട്ട്ണർ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.