ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ (ഐ.ജി.സി) 2023-24 വർഷത്തെ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് കരസ്ഥമാക്കി. ഇന്ത്യൻ ജ്വല്ലറി മേഖലയിലെ ഏറ്റവും പ്രമുഖ അവാർഡുകളിലൊന്നാണ് ഐ.ജി.സി എക്സലൻസ് അവാർഡ്. ഇതിൽ റെസ്പോൺസിബിൾ ജ്വല്ലർ എന്ന കാറ്റഗറിയിലാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ അവാർഡിനായി തെരഞ്ഞെടുത്തത്.
നിയമാനുസൃതമായ ഉറവിടങ്ങളിൽനിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണവും ഡയമണ്ടും മാത്രമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും. ഇതിനെ മുൻനിർത്തിയാണ് അവാർഡ് നൽകിയിട്ടുള്ളത്. ബംഗളൂരുവിലെ ഹിൽട്ടൻ മാന്യത ബിസിനസ് പാർക്കിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനുവേ ണ്ടി ഇന്ത്യാ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ ഇന്ത്യാ ഗോൾഡ് പോളിസി സെന്റർ ചെയർപേഴ്സൺ ഡോ. സുന്ദരവല്ലി നാരായൺ സ്വാമിയിൽനിന്ന് അവാർഡ് സ്വീകരിച്ചു.
മലബാർ ഗോൾഡ് എൽ.എൽ.സി ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സീതാരാമൻ വരദരാജൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബുള്ള്യൻ ഹെഡ് ദിലീപ് നാരായണൻ, ഫിൻമെറ്റ് പി.ടി.ഇ ലിമിറ്റഡ് ഡയറക്ടർ സുനിൽ കശ്യപ്, റാൻഡ് റിഫൈനറി സി.ഇ.ഒ പ്രവീൺ ബൈജ്നാഥ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കർണാടക റീജനൽ ഹെഡ് ഫിൽസർ ബാബു എന്നിവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു. ഐ.ജി സിയുടെ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.