Home

ഓണ കിറ്റല്‍ നെയ്യും കശുവണ്ടിപ്പരിപ്പും ; കിറ്റില്‍ 17 ഇനങ്ങള്‍

തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണിയിലെ വിലയിടിവ് ഇല്ലാതാ കുകയും ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഓണ കിറ്റല്‍ നെയ്യും കശുവണ്ടിപ്പരിപ്പും ഏലക്കായും ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാ ര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ഭക്ഷ്യ മന്ത്രിയും ധന മന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും വ്യവസായികള്‍ക്കും ഈ നടപടി വലിയ സഹായമാകും. ടണ്‍ കണ ക്കിന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണി യിലെ വിലയിടിവ് ഇല്ലാതാകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭി ക്കുക. സേമിയ ( 18 രൂപയുടെ ഒരു കവര്‍), മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്), ഗോത മ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ), വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)

പഞ്ചസാര (ഒരു കിലോ ,വില 39 രൂപ), തേയില (100 ഗ്രാം 26.50 രുപ), സാമ്പാര്‍ പൊടി ( 100 ഗ്രാം 28 രൂപ), മുളക് പൊടി ( 100 ഗ്രാം വില 25 രൂപ), മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ), മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ), ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ), ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്), ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്), ഇവ കൊണ്ടുപോകാനുള്ള 12 രൂപ വിലയുള്ള തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.