Breaking News

ഓണ്‍ലൈന്‍ വ്യാപാരം: ഉൽപന്നങ്ങളിലെ രാജകീയ മുദ്രകള്‍ക്ക് അനുമതി വേണം.

മസ്‌കത്ത് : ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന വസ്തുക്കളിലും ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിക്കുന്നതിന് അനുമതി വേണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ചില ഓണ്‍ലൈന്‍ സ്‌റ്റോറുകളും വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളും ലൈസന്‍സ് ഇല്ലാതെ ദേശീയ ചിഹ്നങ്ങളും രാജകീയ മുദ്രകളും ഉപയോഗിച്ചുള്ള ഉൽപന്നങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായും മന്ത്രാലയം പറഞ്ഞു.
രാജകീയ മുദ്രകള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ കമ്പനികള്‍,സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിവിധ വാണിജ്യ ഉൽപന്നങ്ങള്‍ എന്നിവയില്‍ ലൈസന്‍സ് ഇല്ലാതെ രാജകീയ മുദ്രകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തില്‍ അപേക്ഷിച്ച് ലൈസന്‍സ് നേടാനാകും. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.