കുവൈത്ത്‌സിറ്റി : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കേസുകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് സ്വദേശികളും വിദേശികളും പരിചയമില്ലാത്തവരുമായി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
വ്യജ പരസ്യങ്ങളിലും വീഴരുത്. പ്രത്യേകിച്ച്, കുവൈത്തിലെ പ്രശസ്തമായ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന സമൂഹ മാധ്യമങ്ങള്‍ വഴി കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് പരസ്യം നല്‍കും. യഥാര്‍ഥമൂല്യത്തിന്റെ പകുതിയില്‍ താഴെയുള്ള വിലയ്ക്ക് പരസ്യം ചെയ്യപ്പെടുന്നു. യഥാര്‍ഥ കമ്പനിവഴി പണം നല്‍കുന്നതിനുള്ള ഓപ്ഷന്‍ ഒഴിവാക്കി മറ്റ് ലിങ്കുകള്‍ വഴിയോ ബാങ്ക് കാര്‍ഡുകള്‍ വഴിയോ പണം വേണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇങ്ങനെ, ലിങ്ക് സ്വീകരിക്കുമ്പോഴോ കാര്‍ഡ് വിവരങ്ങള്‍ നല്‍കുമ്പോഴോ പണം നഷ്ടമാവുകയും ചെയ്യും. ഇത്തരം, ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് കമ്പനികളുടെ ആധികാരികത പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.