ഏലക്ക വാങ്ങുന്നതിലെ ടെന്‍ഡര്‍ വൈകിപ്പിച്ചത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു
കൊച്ചി : ഓണകിറ്റിനൊപ്പം നല്‍കാന്‍ ഏലക്ക വാങ്ങിയതില്‍ എട്ട് കോടിയുടെ അഴിമതി നടന്നതാ യി പി.ടി തോമസ് എം.എല്‍.എ.കൃഷിക്കാരില്‍ നിന്ന് ഏലക്ക നേരിട്ട് സംഭരിക്കാതെ നിലവാരം കുറ ഞ്ഞ ഏലക്ക ഇടനിലക്കാരില്‍ നിന്ന് ഉയര്‍ന്ന വിലക്ക് സ്‌പ്ലൈക്കോ വാങ്ങിയതായി പി.ടി തോ മസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏലക്ക വാങ്ങുന്നതിലെ ടെന്‍ഡര്‍ വൈകിപ്പിച്ചത് അഴിമ തിക്ക് കളമൊരുക്കാനാണെന്നും ഇതു സംബ ന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
ഓണകിറ്റിലും 20 ഗ്രാം വീതമാണ് ഏലക്ക നല്‍കുന്നത്. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതെ സമ യം ഏലക്ക ഇല്ലാത്തതിനാല്‍ മലയോര മേഖലകളില്‍ സര്‍ക്കാരിന്റെ ഓണകിറ്റ് വിതരണം മുടങ്ങി. ഏലക്ക ലഭിക്കാത്തതിനാല്‍ കിറ്റ് വിതരണം ചെയ്യാന്‍ സാധ്യമല്ല എന്നാണ് റേഷന്‍ കടകളില്‍നിന്നും ലഭിക്കുന്ന മറുപടി.
സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നല്‍കുന്നത്. 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവ ണ ഓണത്തിന് മുന്‍പായി ഓണക്കിറ്റ് ലഭ്യമാക്കാനായി രുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ആകെ 420.50കോടി രൂപയാണ് സര്‍ക്കാരിന് ഇതിനെല്ലാമായി ചെലവ് പ്രതീക്ഷിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.