Entertainment

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’, ചിത്രീകരണം പൂര്‍ത്തിയായി ; സിനിമാ വിശേഷങ്ങളുമായി എം മുകുന്ദന്‍

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്ര മാണ്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ പ്രമേയം

പി ആര്‍ സുമേരന്‍

കൊച്ചി: മലയാളത്തിന്‍ഖെ അനുഗ്രഹീതനായ എഴുത്തുകാരന്‍ എം മുകുന്ദന്‍ ആദ്യമായി കഥയും തിര ക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടോറിക്ഷ ക്കാരന്റെ ഭാര്യ’ ചിത്രീകരണം പൂര്‍ത്തി യായി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച് പ്രശസ്ത സംവിധാ യകന്‍ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പ്രതീക്ഷിക്കുന്ന ചിത്രമാണ്. വര്‍ത്തമാന കാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമയുടെ വിശേഷങ്ങള്‍ എം മുകുന്ദന്‍ പങ്കുവെയ്ക്കുന്നു

സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.2016 ല്‍ മാതൃ ഭൂമി വീക്കിലിയില്‍ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടു ത്തതാണ് സിനിമ. ഞാന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാ ണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. എന്റെ ആദ്യചിത്രമായ ‘ദൈവത്തിന്റെ വികൃതിയില്‍’ തിരക്കഥ യില്‍ ആദ്യഘട്ടങ്ങളില്‍ ഞാന്‍ സഹകരിച്ചിരുന്നു. എന്റെ മറ്റൊരു ചിത്രമായിരുന്ന ‘മദാമ്മ’ പൂര്‍ ണ്ണമായും ആ ചിത്രത്തിന്റെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യാണ് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രം. വളരെ രസകരമായ ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് സിനിമയുടെ പൂര്‍ണ്ണതയിലേ ക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന മനോ ഹ രമായ കുടുംബചിത്രമാണ് ഈ സിനിമ.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപേര്‍ എന്നെ സ മീപിച്ചതാണ്. പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരു ന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക്.  പക്ഷേ അവരെ വെച്ച് ഇതുപോ ലൊരു സിനിമ ചെയ്യുന്നത് റിസ്‌ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടു തന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളി കള്‍ക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ‘ഓട്ടോറി ക്ഷക്കാര ന്റെ ഭാര്യ’ അധികം വൈകാതെ പ്രേക്ഷകരിലെത്തും- എം മുക ന്ദന്‍ പറഞ്ഞു. സൂരാജ് വെ ഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

കൈലാഷ്, ജനാര്‍ദ്ദനന്‍,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അ ലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം എന്‍ അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂര്‍, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസാര്‍ റഹ്‌മത്ത്,സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍-ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്‌സി ക്യൂ ട്ടീവ്-നസീര്‍ കൂത്തുപറമ്പ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.  പി ആര്‍സുമേരന്‍(പി ആര്‍ ഒ ബെന്‍സി പ്രൊഡക്ഷന്‍സ്) 9446190254

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.