Breaking News

‘ഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം’ ; പ്രധാനമന്ത്രി നരേന്ദ്രമോദി

വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 14ന് ആചരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

ന്യൂഡല്‍ഹി: എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കു മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതി നിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടി വന്ന ആളുകളുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 14ന് ആചരിക്കുമെന്ന് പ്രധാനമന്ത്രി വ്യ ക്തമാക്കി.

നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. സാമൂഹിക വിഭജ നം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിനെക്കുറിച്ചും ഒരുമയുടെയും സാമൂ ഹിക ഐക്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ ദിനം ഓര്‍മ്മി പ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ ത്തു.

‘വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാര ണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവ ന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണ യ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും’, മോദി ട്വിറ്ററില്‍ കുറിച്ചു

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.