ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച യുപിയിലെ സ്വകാ ര്യ ആശുപത്രി പൂട്ടി സീല്‍ വെച്ചു. ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടച്ചത്
ആഗ്ര : ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധി തര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച യുപിയിലെ സ്വകാ ര്യ ആശുപത്രി പൂട്ടി സീല്‍ വെച്ചു. ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടച്ചത്. ആശുപത്രി ഉടമ അരിഞ്ജയ് ജെയ്‌നെ ഉടനെ അറസ്റ്റ് ചെയ്‌തേക്കും. ഓക്‌സിജന്‍ മോക് ഡ്രില്ലിനിടെ 22 രോഗികള്‍ മരിച്ചെന്ന ആശുപത്രി ഉടമയു ടെ വെളിപ്പെടുത്തലിനെ തുടര്‍ ന്നാണ് നടപടി. ഇവിടുണ്ടായിരുന്ന 55 രോഗികളുടെ മറ്റു ആശുപത്രി കളിലേക്ക് മാറ്റി.
അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ ന്ന് വ്യാപക പ്രതിഷേധം ഉയരുകയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടമ വിഡിയോ നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ആരോഗ്യവകു പ്പും അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഗ്ര ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.സി. പാണ്ഡെ കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടി ഉണ്ടായത്.
ഏപ്രില്‍ 26നായിരുന്നു രോഗികളുടെ ജീവന്‍വെച്ചുള്ള പരീക്ഷണം. മോക് ഡ്രില്ലിന്റെ ഭാഗമായി അഞ്ച് മിനുറ്റോളമാണ് ഓക്‌സിജന്‍ നിര്‍ത്തിവെ ച്ചത്. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യ ത്തിലാണ് ആശുപത്രിയില്‍ ഇത്തരമൊരു പരീക്ഷണം നടന്നതെന്നാണ് ആശുപത്രി ഉടമ അരി ഞ്ജയ് ജെയിന്റേതായി പുറത്തുവന്ന ശബ്ദരേഖകകളില്‍ നിന്ന് വ്യക്തമാകുന്നത്.
മതിയായ ഓക്‌സിജന്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കി ലും ആശുപത്രികളിലേക്കു മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തയ്യാറായി ല്ല. ഓക്‌സിജന്‍ അത്യാവശ്യമായി വേണ്ടതെന്ന് ആര്‍ക്കെന്ന് കണ്ടെത്താനാണ് രാവിലെ ഏഴിന് മോ ക് ഡ്രില്‍ നടത്തിയത്. അഞ്ച് മിനുറ്റോളം ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചപ്പോള്‍ 22 രോഗി കള്‍ക്ക് ശ്വാസതടസം നേരിടുകയും ശരീരം നീല നിറമാകുകയും ചെയ്തു. അവര്‍ മരിയ്ക്കുമെന്ന് ഞ ങ്ങള്‍ക്ക് മനസിലായി എന്നാണ് 1.5 മിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ അരിഞ്ജയ് പറയു ന്നത്.
22 പേരുടെയും മരണകാരണമായി ആശുപത്രി അധികൃതര്‍ വിശദീകരിച്ചത് ഓക്‌സിജന്‍ ക്ഷാമം കാരണമാണെന്നായിരുന്നു. അതേസമയം വിഡിയോ വൈറലാവുകയും വിവാദമാവുകയും ചെ യ്തതതോടെ വിശദീകരണവുമായി ജെയ്ന്‍ രംഗത്തെത്തി.അപകടനിലയിലുള്ള രോഗികളെ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചതെന്നായിരുന്നു ഉടമയുടെ വിശദീകരണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.