ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹി ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചത്
ന്യൂഡല്‍ഹി: ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹി ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണ മെ ന്നാണ് ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്. ഒന്നര മണിക്കൂറോളം ഓക്‌സിജനില്ലാതെ വലഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ കോടതില്‍ വ്യക്തമാക്കി.
ആരുടെയും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് കരുതുന്നുവെന്ന് കോടതി പറഞ്ഞപ്പോള്‍, ‘ഞങ്ങള്‍ക്ക് ഞ ങ്ങളുടെ ഒരു ഡോക്ടറെ ഉള്‍പ്പെടെ നഷ്ടപ്പെ ട്ടെ’ന്നാണ് ആശുപത്രി അധികൃതര്‍ മറുപടി നല്‍കി യ ത്. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ച് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കൂ എന്നാണ് കോടതി പറഞ്ഞത്. ഇ പ്പോഴും ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 307 രോ ഗികളാണ് ഇപ്പോള്‍ ആശുപത്രി യിലുള്ളത്. ഇവരില്‍ 230 പേര്‍ക്കും മെഡിക്കല്‍ ഓക്‌സിജന്‍ ആവ ശ്യമുണ്ട്. രാവിലെ ആറ് മുതല്‍ ഓക്‌സിജന്‍ എത്തിക്കാനായി ശ്രമിച്ചുകൊണ്ടി രിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേസമയം ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിന്റേതുള്‍പ്പടെ മുഴുവന്‍ ആശുപത്രികളിലെയും ചി കിത്സാ വിവരങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏപ്രില്‍ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സിജന്‍ സ്റ്റോക്ക് എത്ര, പ്രവേ ശി പ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേ ണ്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.