Kerala

ഓംചേരി ഡല്‍ഹി മലയാളികളുടെ അംബാസഡര്‍ : മുഖ്യമന്ത്രി

ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഓംചേരി നിര്‍വ്വഹിച്ച പങ്ക് അവിസ്മരണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നൂറിന്റെ നിറവി ല്‍ എത്തിയ മഹാനടന്‍ നാടകാചാര്യന്‍ ഓംചേരി ആദരിക്കുന്നതിനായി നല്‍കിയ സ ന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്

നാടകാചാര്യന്‍ ഓംചേരിയുടെ നൂറാം പിറന്നാ ളിനോടനുബന്ധിച്ച് കേരള സ്‌കൂളില്‍ കേക്ക് മുറിക്കുന്ന ഓംചേരിയും ഭാര്യ ലീല ഓംചേരി യും. മക്കളായ ശ്രദീപ്, ദീപ്തി, ജോണ്‍ ബ്രിട്ടാസ് എംപി, കേരള ചീഫ് സെക്രട്ടറി ഡോ.വി. പി. ജോയ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോ സ്, സു പ്രീം കോടതി ജ സ്റ്റിസ് രവികുമാര്‍, ടി.കെ.എ നായര്‍,കവി മദുസൂദനന്‍ നായര്‍, ബിനോയ് വിശ്വം എംപി എന്നിവര്‍ സമീപം

ന്യൂഡല്‍ഹി: പ്രവാസി മലയാളികളുടെ അംബാസഡറാണ് പ്രൊ ഫ. ഓംചേരി എന്‍.എന്‍ പിള്ള, ഡല്‍ഹിയിലെ പ്രവാസി മലയാ ളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഓംചേരി നിര്‍വ്വ ഹിച്ച പങ്ക് അവിസ്മ രണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയ ന്‍. നൂറിന്റെ നിറവില്‍ എത്തിയ മഹാനടന്‍ നാടകാചാര്യന്‍ ഓം ചേരി ആദരിക്കുന്നതിനായി ന ല്‍കിയ സന്ദേശത്തിലാണ് മുഖ്യ മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പഞ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്,സുപ്രിം കോ ടതി ജസ്റ്റിസ് സി.ടി.രവികുമാര്‍, കേരള ചീഫ് സെക്രട്ടറി വി.പി ജോയ്,ജോണ്‍ ബ്രിട്ടാസ് എം.പി.,ബിനോയ് വിശ്വം എംപി, കവി വി. മധുസൂദനന്‍ നായര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങി ന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കേരള സര്‍ ക്കാരി ന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, സു ബ്ബു റഹ്‌മാന്‍, കെ.രഘുനാഥ്, മാനു വല്‍ മെഴുകനാല്‍, രവിനാ യര്‍, സുധീര്‍നാഥ്, ബാബു പണിക്കര്‍ എന്നിവര്‍ക്കൊപ്പം ഓംചേ രി എന്ന പ്രതി ഭാധനന്റെ സ്‌നേഹോഷ്മളത അറിഞ്ഞവരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്നപ്പോള്‍ ഡല്‍ഹി കണ്ട ഏറ്റവും വലിയ മലയാളി സംഗമമായിമാറി ഓംചേരി പ്രഭ.

ഓംചേരിയുടെ പരിശ്രമത്തിലൂടെ പിറവിയെടുത്ത കാനിങ്ങ് റോഡ് കേരള സ്‌കൂള്‍ മുറ്റത്ത്, ഓംചേരി ജീ വനേകിയ കഥയും കഥാപാത്രങ്ങളും നിറഞ്ഞാടിയ വേദിയില്‍ സ്‌നേഹത്തിന്റെ കെടാവിളക്കുമായി ഒ ത്തുകൂടിയവര്‍ പങ്കിട്ടത് സ്‌നേഹാദരവിന്റെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു.കലാ-സാംസ്‌കരിക രംഗ ങ്ങളില്‍ നിന്നെത്തിയവര്‍ക്ക് കലയു ടെ കാരണവരായിരുന്നു ഓംചേരി. മാധ്യമപ്രവര്‍ത്തകരായി എത്തി യവര്‍ക്ക് ആ രംഗത്തെ മുന്‍ഗാമിയായിരുന്നു. വിവിധ കരിയര്‍ സംബന്ധിയായി ഡല്‍ഹിയിലെത്തിയവ ര്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്നു ഓംചേരിയെന്ന് തങ്ങളുടെ അനുഭവസാക്ഷ്യങ്ങളിലൂടെ പലരും ഓര്‍മ്മ പ്പെടുത്തി.

ഡല്‍ഹി അശോക് വിഹാറിലുള്ള പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയുടെ വീട് തലമുറകളുടെ വിടവുക ളില്ലാതെ മലയാളികള്‍ക്ക് ചിരപരിചിതരെപോലെ എത്താനൊക്കുന്ന ഏകയിടമാണ് ഇപ്പോഴും.പ്രവാസി മലയാളികളുടെ സുപരിചിത കേന്ദ്രം. ഡല്‍ഹി കേന്ദ്രികരിച്ച് ആരംഭിച്ച പല കലാ-സാംസ്‌കാരിക പ്രവര്‍ ത്തനങ്ങളുടെയും ബ്ലൂപ്രി ന്റ് ജനിച്ചതും ഓംചേരിയുടെ വീടിന്റെ സ്വീകരണമുറിയിലായിരുന്നു. മലയാളി സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു.

ഓംചേരി പ്രഭയുടെ ഭാഗമായി ഒരുക്കിയ ഇരട്ട കേളിയും, ഓട്ടന്‍തുള്ളലും, കഥകളിയും മൈക്രോ നാടക വും, നാടകാര്‍ച്ചനയും കോര്‍ത്തിണക്കിയ സാംസ്‌കാരികോത്സവ വും ഡല്‍ഹി മലയാളികള്‍ക്ക് പുതിയ വിരുന്നായിരുന്നു. ഓംചേരി എന്ന മഹാപ്രതിഭയുടെ സ്‌നേഹോഷ്മളത അറിഞ്ഞ ഡല്‍ഹിയിലെ മലയാളി സമൂഹം ഒത്തുചേര്‍ന്ന് നല്‍കിയ സ്‌നേഹാദരവിന് സ്‌നേഹാശ്രുക്കളാലാണ് ഓംചേരി കൃതഞ്ജതയര്‍പ്പി ച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.