ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന് ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്. ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായി അറിയിക്കുകയും ചെയ്തു
കൊച്ചി : ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ നടന് ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്. ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങള്‍ വ്യക്തമാക്കി.
അടുത്തിടെ ഫഹദ് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ഈ മാസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫഹദിന്റെ ‘ജോജി’യും നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ‘ഇരുളും’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ലോക്ക്ഡൗണില്‍ ഒ.ടി.ടിയില്‍ ഇറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും മികച്ച വിജയം നേടിയിരുന്നു.
ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തില്‍ തിയറ്റര്‍ റിലീസ് ആയി പ്രദര്ശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂണ്‍, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.